ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നു മാസങ്ങള്‍ മാത്രം ശേഷിക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ ‘ലൗ ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍.അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാന്‍ ലൗ ജിഹാദിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്.ബി.ജെ.പി സര്‍ക്കാറിന് മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ.
മംഗളൂരുവില്‍ പാര്‍ട്ടിയുടെ ‘ബൂത്ത് വിജയ് അഭിയാന്’പരിപാടിയുടെ ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോഡ്, അഴുക്കുചാല്‍ പോലുള്ള ചെറിയ വിഷയങ്ങള്‍ ജനങ്ങളോട് സംസാരിക്കരുത്. പാര്‍ട്ടിയുടെ മംഗളൂരു സൗത്ത് നിയോജകമണ്ഡലം എം.എല്‍.എ വേദവ്യാസ് കമ്മത്ത് നിയമസഭയില്‍ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിയില്ലെന്നും പറയരുത്.പകരം നിങ്ങള്‍ നിങ്ങളുടെ മക്കളുടെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമുക്ക് വേണ്ടത് ബി.ജെ.പിയാണെന്നും നളിന്‍ കുമാര്‍ പറഞ്ഞു.
അടുത്ത മൂന്നുമാസം പാര്‍ട്ടിയുടെ കോര്‍പറേറ്റര്‍മാര്‍ മറ്റൊന്നും ചിന്തിക്കാതെ തങ്ങളുടെ വാര്‍ഡില്‍നിന്ന് പാര്‍ട്ടിക്ക് പരമാവധി വോട്ടുകള്‍ സമാഹരിക്കാന്‍ യത്നിക്കണം.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ് സജീവമാകും.പശുവിനെ അറുക്കല്‍ നിരോധനനിയമം, മതപരിവര്‍ത്തന നിയമം എന്നിവ പിന്‍വലിക്കും. ‘നവ കര്‍ണാടക’വേണോ അതോ ‘ഭീകരവാദികളുള്ള കര്‍ണാടക’വേണോ എന്നാണ് ജനം ആലോചിക്കേണ്ടതെന്നും നളിന്‍ കുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വര്‍ഗീയതയും വിദ്വേഷവും തന്നെയാണ് പാര്‍ട്ടിയുടെ പ്രചാരണവിഷയമെന്നതിന്റെ സൂചനയാണ് സംസ്ഥാന പ്രസിഡന്റിന്റെ പ്രസംഗം. സ്വകാര്യസ്ഥാപനം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതടക്കം അഴിമതി ആരോപണങ്ങളാല്‍ ഉഴലുകയാണ് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍.
സംസ്ഥാനത്ത് വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന് ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയിരുന്നു. അവധി ദിവസങ്ങള്‍ക്ക് ശേഷം ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് വീണ്ടും നിര്‍ദേശം നല്‍കിയത്.
ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ലൈസന്‍സ് ഉണ്ടെങ്കിലും ശുചിത്വമില്ലാത്തതോ മായം കലര്‍ന്നതോ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതോ കാലപ്പഴക്കമുള്ളതോ ആയ ഭക്ഷണം നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ ഇത്തരത്തിലുള്ള മായം കലര്‍ത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.