Home Featured ബം​ഗ​ളൂ​രു:ഭാ​ര​ത് ജോ​ഡോ റോ​ഡ്’; മൂ​ന്ന് പതി​റ്റാ​ണ്ട് മു​ന്‍​പ് അട​ച്ച വ​ഴി തുറ​ന്ന് രാഹു​ല്‍ ഗാ​ന്ധി

ബം​ഗ​ളൂ​രു:ഭാ​ര​ത് ജോ​ഡോ റോ​ഡ്’; മൂ​ന്ന് പതി​റ്റാ​ണ്ട് മു​ന്‍​പ് അട​ച്ച വ​ഴി തുറ​ന്ന് രാഹു​ല്‍ ഗാ​ന്ധി

ബം​ഗ​ളൂ​രു: ക​ന്യാ​കു​മാ​രി മു​ത​ല്‍ കാ​ഷ്മീ​ര്‍ വ​രെ​യു​ള്ള ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ന്‍​പ് അ​ട​ച്ച റോ​ഡ് തു​റ​ന്ന് ന​ല്‍​കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി.ക​ര്‍​ണാ​ട​ക​യി​ലെ ബ​ദ​ന​വ​ലു​വി​ല്‍ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് 1993ല്‍ ​അ​ട​ച്ച റോ​ഡ് ആ​ണ് രാ​ഹു​ല്‍ ഗാ​ന്ധി തു​റ​ന്ന​ത്.

ഭാ​ര​ത് ജോ​ഡോ റോ​ഡ്’ എ​ന്ന പേ​രി​ല്‍ ഈ ​വ​ഴി അ​റി​യ​പ്പെ​ടു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര ബ​ദ​ന​വ​ലു​വി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഇ​വി​ടെ 1927ല്‍ ​മ​ഹാ​ത്മാ ഗാ​ന്ധി സ്ഥാ​പി​ച്ച ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ കേ​ന്ദ്ര​വും രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. സ്വാ​ത​ന്ത്ര സ​മ​ര​ത്തി​നി​ടെ​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ഇ​വി​ടെ എ​ത്തി​യ​ത്.ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച രാ​ഹു​ല്‍, കൈ​ത്ത​റി, നൂ​ല്‍ ച​ക്ര​ങ്ങ​ള്‍, മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം പ​രി​ശോ​ധി​ക്കു​ക​യും ഖാ​ദി നി​ര്‍മാ​ണ പ്ര​ക്രി​യ​യെ​ക്കു​റി​ച്ച്‌ മ​ന​സി​ലാ​ക്കു​ക​യും ചെയ്തു.

കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ച്ചു. അ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളാ​ണ്. അ​വ​രു​ടെ പ​രാ​തി​ക​ളും രാ​ഹു​ല്‍​ഗാ​ന്ധി കേ​ട്ടു.അ​തി​നു ശേ​ഷ​മാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ച വ​ഴി പൊ​തു​ ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു ​ന​ല്‍​കി​യ​ത്.

കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മയായി; സംസ്‌കാര ചടങ്ങുകള്‍ അവസാനിച്ചു

കണ്ണൂര്‍: മുന്‍ ആഭ്യന്തരമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇനി ഓര്‍മ്മ.മൃതദേഹം പൂര്‍ണ ബഹുമതികളോടെ പയ്യാമ്ബലത്ത് സംസ്‌കരിച്ചു.മുന്‍മുഖ്യമന്ത്രി ഇകെ നായനാരുടെയും സിപിഎം നേതാവ് ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിന് നടുവിലാണ് അന്ത്യവിശ്രമം.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് മൃതദേഹം ചുമലില്‍ വഹിച്ചത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്ന് ചിതയ്‌ക്ക് തീ കൊളുത്തി.

വൈകീട്ട് മൂന്നയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിന്‍ നിന്നും പയ്യാമ്ബലത്ത് എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പിബി അംഗം പ്രകാശ് കാരാട്ട്, ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി, സികെ പദ്മനാഭന്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

അര്‍ബുദബാധിതനായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.ഇന്നലെ ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലെത്തിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group