Home Featured ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു:കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കര്‍ണാടക

ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നു:കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കര്‍ണാടക

ബെംഗളൂരു: കൃത്രിമനിറങ്ങൾ ചേർത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളായ റൊഡാമിൻ-ബി, ടാർട്രാസിൻ പോലെയുള്ളവ ചേർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ആരോഗ്യ മന്ത്രാലയം വിൽപന നിരോധിച്ചത്.

ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിൽ പഞ്ഞിമിഠായിയിലും ഗോബി മഞ്ചൂരിയനിലും 107-ഓളം കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരിശോധനയ്ക്കായി വിവിധ ഭക്ഷണശാലകളിൽ നിന്ന് 171-ഓളം സാംപിളുകളാണ് ശേഖരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരെങ്കിലും ഈ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയാൽ ഏഴു വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റസ്റ്ററന്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വിൽക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നേരത്തെ തമിഴ്നാടുംപുതുച്ചേരിയുംപഞ്ഞിമിഠായി നിരോധിച്ചിരുന്നു. അർബുദത്തിന് കാരണമാകുന്ന, വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന റൊഡാമിൻ-ബിയാണ് പഞ്ഞിമിഠായിക്ക് നിറം നൽകാൻ ഉപയോഗിക്കുന്നതെന്ന് ഗിണ്ടിയിലെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.2006-ലെ ഭക്ഷ്യ സുരക്ഷാ നിയമം റൊഡാമിന്റെ ഉപയോഗം വിലക്കുന്നുണ്ട്. നിയമപ്രകാരം ഭക്ഷ്യവസ്തുക്കളിൽ റൊഡാമിൻ ബി ചേർക്കുന്നതും പാക്ക് ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും ശിക്ഷാർഹമാണ്.

മൂന്ന് നേരം കഞ്ചാവ് കഴിക്കുന്നു; ശീലം മകളെ നന്നായി നോക്കാൻ സഹായിക്കുന്നു; യുവതിയുടെ പരാമര്‍ശം വിവാദത്തില്‍

ആറ് വയസ്സുകാരിയായ ഒരു മകളുണ്ട് ബ്രിറ്റ് ഹിബ്ബിറ്റ്സിന്. ബ്രിറ്റ് പറയുന്നത് താൻ ദിവസവും മൂന്ന് തവണ കഞ്ചാവ് ഉപയോഗിക്കും.അത് തന്നെ ഒരു നല്ല അമ്മയായി മാറാൻ സഹായിക്കുന്നു എന്നാണ്. തനിക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിലൂടെ കുട്ടിയെ നോക്കാനുള്ള കഴിവ് കൂടുകയാണ് ചെയ്യുന്നത് എന്നാണ് ബ്രിറ്റ് പറയുന്നത്. അമ്മയുടെ കഞ്ചാവ് ഉപയോഗം ആറു വയസ്സുകാരിയും കാണുന്നുണ്ട്. എന്നാല്‍, അത് മുതിർന്നവർ കഴിക്കുന്ന ഒരു മരുന്നാണ് എന്നും അതാണ് അമ്മ കഴിക്കുന്നത് എന്നുമാണ് ബ്രിറ്റ് മകളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്.2018 നവംബറിലാണ് മിഷിഗണില്‍ കഞ്ചാവ് നിയമവിധേയമാക്കുന്നത്. അന്ന് മുതല്‍ താൻ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഉറക്കമില്ലായ്മ, പിസിഒഡി, വിഷാദം, ആങ്സൈറ്റി എന്നിവയെല്ലാം ഇല്ലാതാക്കി തന്നെ നന്നായി ഉറങ്ങാൻ കഞ്ചാവിന്റെ ഉപയോഗം സഹായിച്ചു എന്നാണ് ബ്രിറ്റ് പറയുന്നത്. വൈനും മദ്യവും ഒക്കെ ഉപയോഗിക്കുന്ന അമ്മമാരുണ്ട്.

അവർ നല്ല അമ്മമാരായിരിക്കുന്നില്ലേ? അതുപോലെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന അമ്മമാർക്കും നല്ല അമ്മമാരായിരിക്കാൻ സാധിക്കും. തന്റെ ക്ഷമാശീലമടക്കം നല്ലതുപോലെ വർധിച്ചിട്ടുണ്ട്. അതിനെല്ലാം നന്ദി കഞ്ചാവിനോടാണ്. അതിന്റെ ഉപയോഗമാണ് തന്നെ ഇങ്ങനെ മാറ്റിയത് എന്നെല്ലാമാണ് അവള്‍ പറയുന്നത്. എന്നാല്‍, കടുത്ത വിമർശനമാണ് ബ്രിറ്റിന് നേരിടേണ്ടി വരുന്നത്. ചെറിയ കുട്ടിയുള്ള ഒരാള്‍ ഇങ്ങനെ കഞ്ചാവ് ഉപയോഗിക്കുകയോ, അത് പ്രോത്സാഹിപ്പിച്ചു കൊണ്ട് സംസാരിക്കുകയോ ചെയ്യുന്നത് ഒട്ടും നല്ല കാര്യമല്ല എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group