Home Featured കർണാടകയുടെ കുടിയിറക്ക് ഭീഷണി; മാകൂട്ടത്തെ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളോടാണ് വീടൊഴിഞ്ഞു പോകാൻ കർണാടക അധികൃതരുടെ നിർദ്ദേശം

കർണാടകയുടെ കുടിയിറക്ക് ഭീഷണി; മാകൂട്ടത്തെ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളോടാണ് വീടൊഴിഞ്ഞു പോകാൻ കർണാടക അധികൃതരുടെ നിർദ്ദേശം

കേരള-കർണാടക അതിർത്തിയിൽ താമസിക്കുന്നപായം ഗ്രാമപഞ്ചായത്ത് പരിധിയില വീട്ടുകാരോടാണ്കർണാടക അധികൃതർ ഒരു ദിവസത്തിനുള്ളിൽ വീടുപേക്ഷിച്ച്പോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് കേരളത്തിൻ്റെ സ്ഥലമല്ലന്നും കർണാടകയുടെ ഭാഗമാണെന്നും അധികൃതർ വന്ന് പറയുകയായിരുന്നു.
ഇതോടെ എങ്ങോട്ട് പോണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ള താമസക്കാർ. കേരളത്തിൻ്റെ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങൾ
തെക്കഞ്ചേരി സിദ്ദിഖ്, ഫാത്തിമ, ജമീല എന്നിവരോടാണ് വീടുകൾ വിട്ടു പോവാൻ ആവശ്യപ്പെട്ടത്. ഇവിടെ തന്നെയുള്ള സാജിറിൻ്റെ കച്ചവട സ്ഥാപനം പൂട്ടുവാനും കർണാടക അധികൃതർ ആവശ്യപ്പെട്ടു കഴിഞ്ഞു. കർണാടകത്തിലെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവിടെ എത്തി താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടതെന്നാണ് ഇവർ പറയുന്നത്.


വർഷങ്ങൾക്കു മുൻപ് കർണാടക കേരളത്തിൻ്റെ അധീനതയിലുള്ള ഏക്കറുകണക്കിന് ഭൂമി
കർണ്ണാടകം അതിർത്തിയിലെ സർവ്വെക്കല്ല് മാറ്റി സ്ഥാപിച്ച് കൈക്കലാക്കിയിരുന്നു.
ഇതേതുടർന്ന് കേരള കർണാടകയുമായി സംയുക്ത സർവേ നടത്തുകയുമുണ്ടായി.
എന്നാൽ ഘട്ടംഘട്ടമായി കർണാടക ആ സ്ഥലങ്ങളെല്ലാം കൈക്കലാക്കുകയായിരുന്നു .
കൂട്ടുപുഴ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് കർണാടക ഒട്ടേറെ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും ഗൗരവത്തിൽ എടുക്കാത്ത സ്ഥിതിയാണ് കേരളത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതുകൊണ്ടുതന്നെയാണ് കർണാടക അധികൃതർ കേരളത്തിലെ താമസക്കാർ രോട് വീട് വിട്ടുപോകുവാൻ വരെ ആഹ്വാനം ചെയ്യാൻ ഇടയാക്കിയത്. കേരളത്തിൽ ആണ് ഇവരുടെ വീട് എങ്കിൽ അത് തെളിയിക്കുന്ന രേഖകൾ എത്തിക്കാനാണ് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്.
60 വർഷത്തിലധികമായി ഇവിടെ താമസിച്ചുവരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group