Home Featured കര്‍ണാടകയുടെ ഭാവി നിര്‍ണയിക്കാനുള്ള സമയമാണിത്’; ബംഗളൂരുവില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ പ്രകാശ് രാജ്

കര്‍ണാടകയുടെ ഭാവി നിര്‍ണയിക്കാനുള്ള സമയമാണിത്’; ബംഗളൂരുവില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ പ്രകാശ് രാജ്

കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി നടന്‍ പ്രകാശ് രാജ്. ബംഗളൂരു ശാന്തിനഗറിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലാണ് താരം വോട്ട് ചെയ്യാനെത്തിയത്.അതിരാവിലെ തന്നെ വോട്ട് ചെയ്യാനായി എത്തിയിരുന്നു. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ജനവിധി ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.’കര്‍ണാടകയുടെ ഭാവി നിര്‍ണയിക്കാനുള്ള സമയമാണിത്. ഞാന്‍ വര്‍ഗീയ രാഷ്ട്രീയത്തിനെതിരാണ്. 40 ശതമാനവും അഴിമതിക്കാരായ ആളുകള്‍ക്കെതിരെയാണ് എന്റെ വോട്ട് ചെയ്തത്.

നിങ്ങളും മനസാക്ഷിക്കനുസരിച്ച്‌ വോട്ട് ചെയ്യുക. സമാധാനത്തിന്റെ പൂന്തോട്ടമായി കര്‍ണാടകയെ സംരക്ഷിക്കാന്‍ വോട്ട് ചെയ്യുകയെന്നും പ്രകാശ് രാജ് പറഞ്ഞു.രാവിലെ 7 മുതല്‍ തുടങ്ങിയ വോട്ടിങ് വൈകീട്ട് 6ന് ആവസാനിക്കും. മെയ് 13ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.

കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും മരിച്ചു**ആറുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), മകന്‍ അന്‍വിഖ് (1) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍.കോരപ്പുഴ പാലത്തില്‍ ഇന്നലെ അര്‍ദ്ധരാത്രി 12.30 ഓടേയാണ് സംഭവം.

കൊയിലാണ്ടിയിലുള്ള ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അതുലും കുടുംബവും. കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. കാറിലെ നാലുപേര്‍ അടക്കം ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഒരു ഭാഗത്തേയ്ക്ക് തെറിച്ചുപോകുകയായിരുന്നു. കാറിനും സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group