Home Featured കര്‍ണാടക തിരഞ്ഞെടുപ്പ്: മലുര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കലഹം

കര്‍ണാടക തിരഞ്ഞെടുപ്പ്: മലുര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കലഹം

മംഗ്‌ളുറു: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ബിജെപിയില്‍ തുടരുന്ന കലഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ പാര്‍ടി അണികള്‍ കീറുന്നതുവരെയെത്തിയെന്ന് റിപോര്‍ട്.കോലാര്‍ ജില്ലയിലെ മലുര്‍ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന കമിറ്റി അംഗം ഹൂദി വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച്‌ നേതാക്കളും അണികളും വ്യാഴാഴ്ച തെരുവിലിറങ്ങി. നേരത്തെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പതിച്ച നരേന്ദ്ര മോദിയുടെ പോസ്റ്ററുകളും അവര്‍ നീക്കം ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എ കെവൈ നഞ്ചെഗൗഡ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് മലുര്‍. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം ഒറ്റു കൊടുക്കുന്ന പാര്‍ടി തനിക്കോ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ആവശ്യമില്ലെന്ന് വിജയകുമാര്‍ മാലുറില്‍ തന്റെ മോദി റസിഡന്റ്‌സ് പരിസരത്ത് തടിച്ചു കൂടിയ വന്‍ജനാവലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ താന്‍ തിരിച്ചും വിശ്വസിക്കുന്നു.

ഈ മണ്ഡലത്തില്‍ സ്വതന്ത്രനായി ജനവിധി തേടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിജെപി നേതാക്കളായ ഹനുമപ്പ, ജി പ്രഭാകര്‍, ടി തിമ്മപ്പണ്ണ, ചമ്ബെ നാരായണ്‍ ഗൗഡ, ബിആര്‍ വെങ്കിടേശ്, ആര്‍ രാമമൂര്‍ത്തി, ഹങ്കെനഹള്ളി വെങ്കിടേഷ്, എം മോഹന്‍ ബാബു, എസ് നാഗണ്ണ, എം കെമ്ബോദണ്ണ, അമരേഷ് റെഡ്ഡി, ദേവരാജ് റെഡ്ഡി, കെ ജഗണ്ണ, സി ചന്ദ്രണ്ണ എന്നിവര്‍ പ്രസംഗിച്ചു.

ചൂട് സഹിക്കാൻ പറ്റാതെ കേരളം.തീച്ചൂടില്‍ കേരളം; പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട്, വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ്.

തിരുവനന്തപുരം*:മൂന്നു ഡിഗ്രിയിലേറെ ചൂട് ഉയർന്നതോടെ കേരളം തീച്ചൂളയിലായി. പലേടത്തും 39 ഡിഗ്രിവരെ ചൂട് ഉയർന്നിട്ടുണ്ട്. കാലാവസ്ഥാ വകുപ്പ് ഉൾനാടുകളിൽ സ്ഥാപിച്ച പുതിയ ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപലനില തൃശ്ശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി (42.9 ഡിഗ്രി സെൽഷ്യസ്). മലമ്പുഴയിൽ 2016 ഏപ്രിലിൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസെന്ന റെക്കോഡാണ് തിരുത്തിയത്.

വ്യാഴാഴ്ച പാലക്കാട്ട് 39 ഡിഗ്രിയായിരുന്നു.വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയ്ക്ക് അന്തരീക്ഷം തണുപ്പിക്കാനായിട്ടില്ല. അടുത്തദിവസങ്ങളിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നുമില്ല. നിർജലീകരണം ഒഴിവാക്കാനും പകൽ വെയിലേൽക്കുന്നത് ഒഴിവാക്കാനും ദുരന്തനിവാരണ അതോറിറ്റി വീണ്ടും മുന്നറിയിപ്പുനൽകി.

പലേടത്തും വരുംദിവസങ്ങളിൽ താപനില സർവകാല റെക്കോഡിന് അടുത്തെത്താനുള്ള സാധ്യതയുണ്ട്.ഇന്നും പൊള്ളുംവെള്ളിയാഴ്ചയും തൃശ്ശൂരും പാലക്കാട്ടും കണ്ണൂരും ചൂട് 39 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. പതിവിലും മൂന്നുമുതൽ നാലു ഡിഗ്രിവരെ കൂടുതൽ. കോട്ടയത്തും കോഴിക്കോട്ടും 2-3 ഡിഗ്രി ഉയർന്ന് 37 ഡിഗ്രിവരെ എത്തും. 39 ഡിഗ്രി എന്നത് അസഹ്യവും സൂര്യാഘാതത്തിന് സാധ്യതയുമുള്ളതുമാണ്.

പുലർകാലത്തെ ചൂടും ഇപ്പോൾ കൂടുതലാണ്.ഒാട്ടേമാറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കൂത്താട്ടുകുളം (എറണാകുളം), ചെമ്പേരി, ഇരിക്കൂർ (കണ്ണൂർ), കൊല്ലങ്കോട്, മലമ്പുഴ ഡാം, മണ്ണാർക്കാട്, ഒറ്റപ്പാലം, പോത്തുണ്ടി ഡാം (പാലക്കാട്), പീച്ചി (തൃശ്ശൂർ) എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച 40 ഡിഗ്രിക്ക് മുകളിൽ ചൂടെത്തിയത്. ബുധനാഴ്ച 14 സ്ഥലങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. എന്നാൽ ഈ കേന്ദ്രങ്ങൾ പുതിയതായതിനാൽ അവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ ആധികാരികമാണെന്ന് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

താപസൂചികഅന്തരീക്ഷത്തിലെ ഊഷ്മാവിന്റെ അളവുംകൂടി ചേർത്ത് ദുരന്തനിവാരണ അതോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ താപസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രദേശത്ത് ശരിക്കും അനുഭവപ്പെടുന്ന ഉഷ്ണമാണ് താപസൂചിക. എന്നാൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നുവെന്ന പരാതികളെത്തുടർന്ന് താപസൂചിക ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല.40 ഡിഗ്രി ആയാൽ ഉഷ്ണതരംഗംഒരുസ്ഥലത്തെ താപനില രണ്ടുദിവസം സ്ഥിരമായി 40 ഡിഗ്രിയോ അതിന് മുകളിലോ ആണെങ്കിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിക്കും.

4.5 മുതൽ 6.4 ഡിഗ്രിവരെ താപനില ഉയർന്നാൽ ഉഷ്ണതരംഗവും അതിന് മുകളിലാണെങ്കിൽ തീക്ഷ്ണ താപതരംഗവും. മുമ്പ് പല വർഷങ്ങളിലും പാലക്കാട്ട് ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്.വൈദ്യുതി ഉപയോഗത്തിൽ ദിവസേന റെക്കോഡ്കടുത്ത വേനൽച്ചൂടിൽ കേരളത്തിലെ വൈദ്യുതോത്പാദനം അടുത്തടുത്ത രണ്ടുദിവസങ്ങളിൽ റെക്കോഡിട്ടു. വ്യാഴാഴ്ച കേരളം ഉപയോഗിച്ചത് 9.8 കോടി യൂണിറ്റ്. ബുധനാഴ്ചയിലെ 9.56 കോടി യൂണീറ്റിനെ മറികടന്നാണ് ഈ റെക്കോഡ്. കഴിഞ്ഞവർഷം ഏപ്രിൽ 28-ന് 9.28 കോടി യൂണിറ്റ് ഉപയോഗിച്ചിരുന്നു.

അതാണ് അടുത്തടുത്ത ദിവസങ്ങളിൽ തുടർച്ചയായി തിരുത്തപ്പെട്ടത്. കഴിഞ്ഞവർഷത്തെക്കാൾ 500 മെഗാവാട്ട് അധികമാണ് ഇപ്പോൾ രാത്രിയിൽ വേണ്ടിവരുന്നത്.വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിൽ വെള്ളവും കുറവാണ്. 171.4 കോടി യൂണിറ്റ് ഉപയോഗിക്കാനുള്ള വെള്ളമാണ് ബാക്കിയുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളിലെ ഏറ്റവും കുറവാണിത്.3-4 ഡിഗ്രി ഉയരാംതൃശ്ശൂർ, പാലക്കാട്, കണ്ണൂർ- സാധ്യത 39 ഡിഗ്രി2-3 ഡിഗ്രി ഉയരാംകോട്ടയം, കോഴിക്കോട്- സാധ്യത 37 ഡിഗ്രി

You may also like

error: Content is protected !!
Join Our WhatsApp Group