ബെംഗളുരു :ഓട്ടോറിക്ഷ മുതൽ ബിഎംടിസി ബസുകളും നമ്മ മെട്രോ ട്രെയിനും വരെയുള്ള പൊതുഗതാഗത സംവിധാനം ഒരു കുടക്കീഴിലാക്കാനുള്ള ബെംഗളുരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ബി എംഎൽടിഎ) ബിൽ നിയമസഭാ സമ്മേളനത്തിൽ പാസാക്കി.279 കിലോമീറ്റർ ചുറ്റളവിലുള്ള മഹാനഗര പരിധിയിലെ പൊതുഗ താഗത സംവിധാനങ്ങൾ ഏകോപിപ്പിക്കാനും, ഇവ സംബന്ധിച്ച് നയരൂപീകരണത്തിനും അതോറിറ്റിക്ക് അധികാരമുണ്ടെന്ന് ബിൽ അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
സുസ്ഥിരമായ പൊതുഗതാഗത സംവിധാനം, ഇവയ്ക്കായുള്ള കാര്യക്ഷമമായ ഭൂവിനിയോഗം എന്നിവയ്ക്കായുള്ള സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനാണിത്.ദേശീയ നഗരഗതാഗത നയത്തിന്റെ (നാഷനൽ അർബൻ ട്രാൻസ്പോർട്ട് പോളിസി) തുടർച്ചയാണ് ഈ ബില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നഗര റോഡുകളുടെ വീതി വേണ്ടത്ര കൂടുന്നില്ലെങ്കിലും പ്രതി ദിനം 5000 പുതിയ വാഹനങ്ങൾ ബെംഗളൂരുവിലെ നിരത്തിൽ ഇറ ങ്ങുന്നുണ്ടെന്നുമാണ് കണക്ക്.1.3 കോടി വരുന്ന നഗരജന സംഖ്യയേക്കാൾ വാഹനങ്ങൾ പെരുകുന്ന ദിനം വിദൂരമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച ശാസ്ത്രീയ പഠനത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനെ സർക്കാർ സമീപിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയ താരം ലീന നാഗ്വന്ഷി ആത്മഹത്യ ചെയ്ത നിലയില്‍
സമൂഹമാധ്യമങ്ങളില്‍ പ്രശസ്തയായ ഇന്‍ഫ്ലുവന്‍സര്‍ ലീന നാഗ്വന്ഷി ആത്മഹത്യ ചെയ്ത നിലയില്‍ റായ്ഗഡിലെ വീട്ടില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്തതിന്്റെ ഞെട്ടല്‍ മാറും മുന്പെയാണ് ലീനയുടെ മരണം.22കാരിയായ ലീനയെ വീട്ടിനുള്ളുല് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം യൂട്യൂബ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായ ലീന ക്രിസ്മസ് ദിനമാണ് അവസാനം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല.