Home Featured കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് മോദിയുടെ മുന്‍ കാമ്ബയ്‌നറെ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് മോദിയുടെ മുന്‍ കാമ്ബയ്‌നറെ

by കൊസ്‌തേപ്പ്

ബെംഗളൂരു: കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷംമാത്രം ശേഷിക്കേ, അധികാരം പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് തുടക്കമിട്ട് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ഏല്‍പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

2014-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രശാന്ത് കിഷോറിനൊപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന ആളാണ് സുനില്‍ കനുഗോലു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിനുവേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് സുനില്‍ കനുഗോലു ആയിരുന്നു. സ്വന്തം സംസ്ഥാനമായ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനുവേണ്ടി ബിജെപിക്കെതിരേ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ഊഴമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ .

You may also like

error: Content is protected !!
Join Our WhatsApp Group