ബെംഗളൂരു : സംസ്ഥാനത്ത് 3607.19 കോടി രൂപയുടെ 62 വ്യവസായ നിക്ഷേപപദ്ധതികൾക്ക് സർക്കാർ അംഗീകാരംനൽകി. ഇതിലൂടെ 10,755 പേർക്ക് തൊഴിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.വ്യവസായ മന്ത്രി എം.ബി. പാട്ടീലിന്റെ അധ്യക്ഷതയിൽച്ചേർന്ന സംസ്ഥാനതല ഏകജാലക ക്ലിയറൻസ് കമ്മിറ്റിയാണ് പദ്ധതികൾക്ക് അനുമതി നൽകിയത്.ടെക്സ്കോൺ സ്റ്റീൽസ്, ഹൻട്രി ഷുഗർസ് ആൻഡ് എഥനോൾ പ്രൈവറ്റ് ലിമിറ്റഡ്, ബ്രെൻ ലൈഫ് സയൻസസ്, ആൽപൈൻ എഥനോൾ, വിരുപക്ഷ ലബോറട്ടറീസ്, ക്വാൽക്കൊം ഇന്ത്യ തുടങ്ങിയ നിക്ഷേപകർക്കാണ് അനുമതി നൽകിയത്.
ടെക്സ്കോൺ സ്റ്റീൽസ്, ഹൻട്രി ഷുഗർസ് ആൻഡ് എഥനോൾ പ്രൈവറ്റ് ലിമിറ്റഡ്, ബ്രെൻ ലൈഫ് സയൻസസ്, ആൽപൈൻ എഥനോൾ, വിരുപക്ഷ ലബോറട്ടറീസ്, ക്വാൽക്കൊം ഇന്ത്യ തുടങ്ങിയ നിക്ഷേപകർക്കാണ് അനുമതി നൽകിയത്.62 പദ്ധതികളിൽ 51 എണ്ണം 15 കോടി രൂപയ്ക്കും 50 കോടി രൂപയ്ക്കും ഇടയിലുള്ളതാണ്.
സ്‌കൂള്‍ വിട്ട് കുട്ടികള്‍ തിരിച്ചെത്തിയില്ല; വട്ടപ്പാറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായി തെരച്ചില്‍
തിരുവനന്തപുരം വട്ടപ്പാറയില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. സിദ്ധാര്‍ത്ഥ്( 13) ,ആദിത്യന്‍ (13) എന്നീ വിദ്യാര്‍ത്ഥികളെയാണാണ് കാണാതായത്.സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ രാത്രി ഏറെ വൈകിയും മടങ്ങിവരാതിരുന്നതോടെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04722585055, 9497947123, 9497980137 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടണമെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു.
ഇതിന്റെ മനോവിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ നാടുവിട്ടുപോകാന്‍ തീരുമാനിച്ചിരിക്കാമെന്നാണ് സൂചന. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ വീടുവിട്ട് അധികദൂരം പോകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. പൊലീസ് സ്‌കൂളിന്റെ ചുറ്റുവട്ടത്തുള്‍പ്പെടെ ശക്തമായ അന്വേഷണം നടത്തിവരികയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വട്ടപ്പാറ പൊലീസ് പറയുന്നത്.