Home Featured രോഗവ്യാപനം രൂക്ഷം ;ഡെങ്കിപ്പനിയെ മഹാമാരിയായി പ്രഖ്യാപിച്ച് കർണാടകം

രോഗവ്യാപനം രൂക്ഷം ;ഡെങ്കിപ്പനിയെ മഹാമാരിയായി പ്രഖ്യാപിച്ച് കർണാടകം

ബെംഗളൂരു : രോഗവ്യാപനം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രണവിധേയമാകാത്ത പശ്ചാത്തലത്തിൽ ഡെങ്കിപ്പനിയെ മഹാമാരിയായി (എപ്പിഡെമിക് ഡിസീസ്) പ്രഖ്യാപിച്ച് കർണാടകം. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020-ലെ കർണാടക എപ്പിഡെമിക് ഡിസീസ് ആക്ട് ഭേദഗതി വരുത്തിയാണ് നടപടി.കെട്ടിടങ്ങളിലും പാർക്കുകളിലും മൈതാനങ്ങളിലും മറ്റും കൊതുകുകൾ പെരുകുന്നത് ഒഴിവാക്കുകയെന്നത് ഇവയുടെ കൈവശക്കാർക്ക് നിയമപരമായി നിർബന്ധിതമാക്കി. ഇത് ഉറപ്പുവരുത്താൻ ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ ചീഫ് കമ്മിഷണറെയും ജില്ലകളിൽ കളക്ടർമാരെയും അധികാരപ്പെടുത്തി.

നിയമലംഘകരുടെ പേരിൽ പിഴയീടാക്കും. നോട്ടീസ് നൽകിയശേഷം ഇവിടങ്ങളിൽ പരിശോധന നടത്താൻ ഇവർക്ക് അധികാരം നൽകി. കൊതുകു പടരുന്നത് കണ്ടെത്തിയാൽ 24 മണിക്കൂറുകൾക്കകം പരിഹാരമുണ്ടാക്കാൻ നിർദേശം നൽകും.നഗരപരിധിയിൽ 400 രൂപയും ഗ്രാമപരിധിയിൽ 200 രൂപയും പിഴയീടാക്കും. വാണിജ്യസ്ഥാപനങ്ങൾ, ഓഫീസുകൾ, സ്കൂൾ-കോളേജുകൾ, ചികിത്സാസ്ഥാപനങ്ങൾ എന്നിവയ്ക്ക് നഗരപരിധിയിൽ ആയിരം രൂപയും ഗ്രാമപരിധിയിൽ 500 രൂപയും പിഴയായി നിശ്ചയിച്ചു.നിർമാണസ്ഥലങ്ങളിലോ വെറുതെയിട്ടിരിക്കുന്ന സ്ഥലങ്ങളിലോ കൊതുകുകൾ പെരുകുന്നത് കണ്ടെത്തിയാൽ ഉടമകളിൽനിന്ന് നഗരപരിധിയിൽ 2000 രൂപയും ഗ്രാമപരിധിയിൽ ആയിരം രൂപയും പിഴയീടാക്കും.

നിയമലംഘനം തുടരുന്ന ഓരോ ആഴ്ചയും പിഴയുടെ പകുതി തുക വീണ്ടും ഈടാക്കാനും നിർദേശിച്ചു.ഈവർഷം ഇതുവരെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവർ കാൽലക്ഷം പിന്നിട്ടു. 12 പേർ മരിച്ചു. ചൊവ്വാഴ്‌ചവരെയുള്ള കണക്കുപ്രകാരം 25,889 പേർക്ക് രോഗം ബാധിച്ചു. 181 പേർക്ക് പുതുതായി രോഗം പിടിപെട്ടു. 1561 പേർ ചികിത്സയിലുണ്ട്. 191 പേർ ആശുപത്രിയിലാണ്.ബെംഗളൂരുവിലാണ് രോഗബാധ കൂടുതലുണ്ടായത്. 11,673 പേർക്ക് രോഗബാധയുണ്ടായി. മൂന്നുപേർ മരിച്ചു. 26 പേർ ആശുപത്രിയിലുണ്ട്. 83 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് കണക്ഷൻ പങ്കിടാൻ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു

മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് കണക്ഷൻ പങ്കിടാൻ വിസമ്മതിച്ച യുവാവിനെ കുത്തിക്കൊന്നു. ലോണ്‍ ഏജന്‍റായ വാസുദേവ് രാമചന്ദ്ര കുല്‍ക്കർണി(47) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മയൂർ ഭോസാലെയെയും (19) മൂന്ന് പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലെ ഹഡ്പ്സർ പ്രദേശത്താണ് സംഭവം നടന്നത്.ഞായറാഴ്ച രാത്രി വൈകി നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.മൊബൈല്‍ ഹോട്ട്‌സ്‌പോട്ട് കണക്ഷൻ പങ്കിടാൻ ആവശ്യപ്പെട്ട് ഒരു കൂട്ടം ചെറുപ്പക്കാർ കുല്‍ക്കർണിയെ സമീപിച്ചു.

എന്നാല്‍ ഇവർ അപരിചിതരായതിനാല്‍ അദ്ദേഹം ആവശ്യം നിരസിച്ചതോടെ ഇതേതുടർന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും യുവാക്കളില്‍ ഒരാളെ കുല്‍ക്കർണി മർദിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതികള്‍ മൂർച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ കുല്‍ക്കർണിയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുല്‍ക്കർണി മരണത്തിന് കീഴടങ്ങുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group