ബെംഗളൂരു: അറവുശാലകളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനു മുൻപ് ഷോക്ക്ല്പിച്ച ബോധം കെടുത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന നിർദേശം തൽക്കാലം നടപ്പാക്കേണ്ടെന്ന് മൃഗസംരംക്ഷണ വകുപ്പ് തീരുമാനിച്ചു. അറവുശാലകൾക്ക് ലൈസൻസ് നൽകുമ്പോൾ, മൃഗങ്ങളെ വൈദ്യുതാഘാതം ഏൽപിച്ച് ബോധം കെടുത്താനുള്ള സംവിധാനങ്ങളുണ്ടന്ന് ഉറപ്പാക്കണമെന്ന് സർക്കുലറിൽ നിർദേശിച്ചിരുന്നു. എന്നാൽ ഇതു മനഃപൂർവം ദ്രോഹിക്കാനുള്ള നടപടിയുടെ ഭാഗമെന്ന് ആരോപിച്ച് വ്യാപാരികൾ രംഗത്തു വന്നിരുന്നു. ഹിന്ദുക്കൾ ഹലാൽ മാംസം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് വിധ സംഘടനകൾ രംഗത്തു വന്നതിനു പിന്നാലെയായിരുന്നു സർക്കുലർ.
ബംഗളുരു പോലീസിന്റെ അനാവശ്യ ഫോൺ പരിശോധന ഇനി വേണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ
ബെംഗളുരു • ലഹരിമരുന്നു പരിശോധനയ്ക്കെന്ന വ്യാജേന യുവാക്കളു ടെ മൊബൈൽ ഫോണുകൾ പൊലീസ് അനാവ ശ്യമായി പരിശോധിക്കു ന്നതിനു തടയിട്ട് സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത്,
ഇതു സംബന്ധിച്ച് പരാതികൾ തനിക്ക് നേരിട്ട് അയയ്ക്കാനാ കമ്മിഷണറുടെ നിർദേശം. നഗരത്തി യുവാക്കളുടെ ഫോണിലെ ഗാലറിയും വാട്സാപ് സന്ദേശങ്ങളും മറ്റും ഹൊയ്സാല പൊലീസ് പട്രോളിങ് സംഘവും മറ്റും അനാവശ്യമായി പരിശോ ധിക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്.
ആവശ്യമില്ലാതെ അത്തരം പരി ശോധനകൾ നടത്തുന്ന പൊലീ സുകാർക്കെതിരെ നടപടി സ്വീക രിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.