ബെംഗളൂരു: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ വയനാട് പുനരധിവാസത്തിന് രണ്ടാംഘട്ട സഹായധനം അനുവദിച്ച് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ. പത്തുകോടി രൂപകൂടിയാണ് അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞവർഷവും പത്തുകോടി രൂപ അനുവദിച്ചിരുന്നു. വയനാട്ടിലെ തിരഞ്ഞെടുപ്പു പ്രചാര ണത്തിൽ കോൺഗ്രസിന് ഇത് പിടിവള്ളിയാകും. കോൺഗ്രസിൻ് നേട്ടമായി ജനങ്ങൾക്കു മുൻപിൽ ഇത് അവതരിപ്പിക്കാനാകും.കോൺഗ്രസ് നേതാവ് പ്രിയകാഗാന്ധിയാണ് വയനാട് ലോകസഭാംഗം.വയനാടിന് ഫണ്ട് അനുവദിക്കാൻ സിദ്ധരാമയ്യ സർക്കാരിനെ പ്രേരിപ്പിക്കുന്നത് പ്രിയങ്കയുടെ ഇടപെടലാണെന്ന് സൂചനയുണ്ട്.2024-ൽ ദുരന്തമുണ്ടായ സമയം വയനാട്ടിൽ കർണാടക സർക്കാർ 100 വീട് വെച്ചുനൽ കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ് തുക അനുവദിച്ചത്.കർണാടക സർക്കാരിൻ്റെ 2025-26 വർഷത്തെ ചെലവുകളുടെ സപ്ലിമെന്ററി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയാണ് രണ്ടാം ഘട്ട തുക അനുവദിച്ചിരിക്കു ന്നത്.ഇതുൾപ്പെടെയുള്ള ചെലവുകളുടെ പട്ടിക നിയമസഭയുടെ മേശപ്പുറത്തുവെച്ചു.