ബെംഗളൂരു : കേരളത്തിലെ ഓണാഘോഷത്തിൽ പ്രതീക്ഷയർപ്പിച്ച് കർണാടകത്തിലെ വിനോദസഞ്ചാര മേഖല. ഓണാവധിയാഘോഷിക്കാൻ കേരളത്തിൽനിന്ന് ഇത്തവണയും സഞ്ചാരികൾ ധാരാളമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണക്കാലത്തെത്തുന്ന സന്ദർശകരുടെ ബുക്കിങ് മൈസൂരു പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ആരംഭിച്ചതായി ഈ രംഗത്തുള്ള മലയാളികൾ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തിന്റെയും വയനാട് ദുരന്തത്തിന്റെയും പശ്ചാത്തലമുണ്ടെങ്കിലും ഓണാവധിക്ക് അതിർത്തി കടന്ന് ആളുകളെത്തുമെന്ന് കരുതുന്നതായും പറഞ്ഞു.
കേരളത്തിൽ സ്‌കൂളുകളിൽ തിങ്കളാഴ്ച തുടങ്ങിയ ഓണപ്പരീക്ഷ പൂർത്തിയായശേഷം 13-നാണ് സ്കൂൾ അടയ്ക്കുന്നത്.അതിനുശേഷം പത്ത് ദിവസം ഓണാവധിയാണ്. ഈ സമയം കർണാടകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ കൂടുതലായി എത്തിച്ചേരുന്നത് പതിവാണ്. കൊട്ടാര നഗരിയായ മൈസൂരു കാണാനാണ് കൂടുതൽ പേരും എത്താറ്. അംബാ വിലാസ് കൊട്ടാരവും ചാമുണ്ഡിമലയും കാഴ്ചബംഗ്ലാവും വൃന്ദാവൻ ഉദ്യാനവും മലയാളികൾക്ക് ഇഷ്‌ട കേന്ദ്രങ്ങളാണ്.
കുടകും ചിക്കമഗളൂരുവും ബെംഗളൂരുവും നന്ദിഹിൽസും ഹംപിയും സന്ദർശിക്കാനെത്തുന്ന മലയാളികളും ഒട്ടേറെയാണ്. കുടുംബാംഗങ്ങൾ ഒരുമിച്ചാണ് ഓണക്കാലത്ത് സന്ദർശനത്തിനു വരുക. മൂകാംബിക പോലുള്ള സ്ഥലങ്ങളും ലക്ഷ്യം വെച്ചുവരുന്ന സഞ്ചാരികളും ഉണ്ടാകാറുണ്ട്. കർണാടകത്തിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ ഓണം കടന്നുവരുന്നത് ആവേശത്തോടെയാണ് കാണുന്നത്. ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും നടത്തുന്നവർ ഓണത്തിനെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
മൈസൂരുവിലെ ചില ഹോട്ടലുകൾ തിരുവോണനാളിൽ ഓണസദ്യയും ഒരുക്കുന്നുണ്ട്. മൈസൂരുവിലെ മലയാളികളെ ലക്ഷ്യം വെച്ചാണിതെങ്കിലും നഗരത്തിലെത്തുന്ന സഞ്ചാരികൾക്കും ഓണമുണ്ട് യാത്ര തുടരാം.കോവിഡ് മഹാമാരി ഏൽപ്പിച്ച തിരിച്ചടിയിൽനിന്ന് വിനോദസഞ്ചാര മേഖല മുക്തമായശേഷം കഴിഞ്ഞ വർഷത്തെ ഓണത്തിന് ഒട്ടേറെ സഞ്ചാരികളെത്തിയതായി മൈസൂരുവിലെ മലയാളികൾ പറഞ്ഞു.തിരിച്ചടിയെ അതിജീവിച്ച് വിനോദസഞ്ചാരമേഖലയുടെ കുതിപ്പിന് ഇത്തവണത്തെ ഓണം ശക്തിപകരുമെന്നാണ് കരുതുന്നതെന്നും അവർ പറയുന്നു.
വയറ്റില്‍ ആറ് മാസം പ്രായമുള്ള ‘സ്റ്റോണ്‍ ബോബി’; കടുത്ത വയറുവേദയുമായി എത്തിയ 27കാരിയില്‍ കണ്ടെത്തിയത് അപൂര്‍വ പ്രതിഭാസം
വയറുവേദനയുമായി എത്തിയ 27 വയസുകാരിയുടെ ശരീരത്തില്‍ ഡോക്ടർമാർ കണ്ടെത്തിയത് അപൂർവ പ്രതിഭാസം. 24 ആഴ്ച വളർച്ചയെത്തിയ ‘സ്റ്റോണ്‍ ബേബിയെ’ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു.ലോകത്ത് അപൂർവമായി മാത്രമാണ് വയറിനുള്ളില്‍ സ്റ്റോണ്‍ ബേബി രൂപപ്പെടുന്ന പ്രതിഭാസം കണ്ടെത്തിയിട്ടുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.ഗർഭസ്ഥ ശിശു സ്ത്രീയുടെ ഗർഭാശയത്തിനുള്ളില്‍ വെച്ച് മരിക്കുകയും എന്നാല്‍ അത് ശരീരത്തിലേക്ക് പുനഃരാഗികരണം ചെയ്യപ്പെടാൻ കഴിയുന്നതിലധികം വലുതായിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളില്‍ കുഞ്ഞിന്റെ ശരീരം വയറിനുള്ളില്‍ തന്നെ അവശേഷിക്കുകയും അതിലേക്ക് കാത്സ്യം അടിഞ്ഞുകൂടുകയും ചെയ്യുന്നതിലൂടെയാണ് സ്റ്റോണ്‍ ബേബിയായി മാറുന്നത്.
ലിത്തോപീഡിയ എന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. ഗർഭത്തിന്റെ പതിനാലാം ആഴ്ച മുതല്‍ ഗർഭകാലത്തിന്റെ അവസാനം വരെയുള്ള ഏത് സമയത്തും ഇത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന് സാധ്യതയുണ്ട്.ഗർഭമുണ്ടായ ശേഷം ആദ്യ സമയങ്ങളില്‍ തന്നെ കുഞ്ഞ് മരണപ്പെടുകയും കാത്സ്യം അടിഞ്ഞുകൂടി അത് സ്റ്റോണ്‍ ബേബിയായി മാറുകയും ചെയ്യുന്ന അവസ്ഥ, വർഷങ്ങളോളം രോഗി അറിയാതിരിക്കാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ചിലപ്പോള്‍ ആർത്തവ വിരാമത്തിന് ശേഷമായിരിക്കും ഇത് കണ്ടെത്തുക.
അല്ലെങ്കില്‍ രോഗി മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പരിശോധനയ്ക്ക് വിധേയമാവുമ്ബോള്‍ ഇത് കണ്ടെത്തപ്പെട്ടേക്കും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള കിങ് ജോർജ് ആശുപത്രിയിലെ ഡോക്ടർമാരാണ് 27കാരിയുടെ ശരീരത്തില്‍ നിന്ന് സ്റ്റോണ്‍ ബേബിയെ നീക്കം ചെയ്തത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ കടുത്ത വയറുവേദനയുമായാണ് ആശുപത്രിയില്‍ എത്തിയത്. പിന്നീട് ശസ്ത്രക്രിയ നടത്തി. ഗർഭസ്ഥ ശിശുവിന്റെ നെഞ്ചിൻകൂട്, തലയോട്ടി, ഇടുപ്പെല്ല്, തോളെല്ല് തുടങ്ങിയവ നീക്കം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. എല്ലുകള്‍ കൂടിച്ചേർന്നതു പോലെ കാത്സ്യം അടിഞ്ഞുകൂടിയ നിലയിലുള്ള വസ്തുവാണ് യുവതിയുടെ വയറിനുള്ളില്‍ കണ്ടതെന്നും ഡോക്ടർമാർ വിശദീകരിച്ചു. യുവതി സുഖം പ്രാപിച്ചുവരികയാണ്.