ബെംഗളുരു: കർണാടകയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേന്ദ്രം ആരംഭിക്കാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. ഡൽഹിയിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ നടത്തിയ ചർച്ചയെ തുടർന്നാണിത്. എയിംസ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
ബെംഗളൂരു ഹെന്നൂർ മെയിൻ റോഡിൽ നിംഹാൻസിന്റെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ട്രോമ കെയർ കേന്ദ്രവും പി ജി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ (ഡിപിആർ) ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കു സമർപ്പിച്ചിട്ടുണ്ടന്നും മന്ത്രി സുധാകർ പറഞ്ഞു.
ബാംഗലൂരു : എഡ്യുടെക് കമ്പനിയായ വേദാന്തു (Vedantu) തങ്ങളുടെ 424 ജീവനക്കാരെ പിരിച്ചുവിടുന്നു.
കമ്പനി പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് (Blog Post) ഈ കാര്യം വ്യക്തമാക്കിയത്. മൊത്തം ജീവനക്കാരുടെ 7 ശതമാനത്തെയാണ് വേദാന്തു പിരിച്ചുവിടുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ചിലവ് ചുരുക്കുന്നതിനും, ലാഭം ഉണ്ടാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് ബാംഗലൂരൂ ആസ്ഥാനമാക്കിയ കമ്പനിയുടെ ഈ പിരിച്ചുവിടല്‍ നീക്കം എന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.