ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ ‘അശ്വമേധ ക്ലാസിക്’ ബസുകളുമായി കർണാടക ആർ.ടി.സി. സാധാരണബസുകളെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളും യാത്രസുഖവും നൽകുന്ന ബസുകളാണിത്. ആദ്യഘട്ടമായി 100 അശ്വമേധ ക്ലാസിക് ബസുകൾ തിങ്കളാഴ്ച പുറത്തിറങ്ങി. വിധാനസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫ്ളാഗ് ഓഫ് ചെയ്തു.ബെംഗളൂരുവിൽനിന്ന് മറ്റ് ജില്ലകളിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുകയാണ് അശ്വമേധ ക്ലാസിക് ബസുകൾകൊണ്ട് ലക്ഷ്യമിടുന്നത്.
കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമുള്ള ‘പോയിന്റ് ടു പോയിന്റ്’ സർവീസുകളായിരിക്കും ഈ ബസുകൾ നടത്തുക.മികച്ച സീറ്റുകൾ, സീറ്റുകൾ തമ്മിൽ മതിയായ അകലം, പാനിക് ബട്ടൻ, എൽ.ഇ.ഡി. ഡിസ്‌പ്ലേ ബോർഡുകൾ, നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബസിലുണ്ട്. ഘട്ടംഘട്ടമായി ഈ വിഭാഗത്തിൽപ്പെടുന്ന കൂടുതൽ ബസുകൾ നിരത്തിലിറക്കാനാണ് കർണാടക ആർ.ടി.സി.യുടെ പദ്ധതി.
സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പായതോടെ ബസ് യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്. എന്നാൽ, യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് വിവിധ റൂട്ടുകളിൽ ആവശ്യത്തിന് ബസുകളില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പൊതുജനങ്ങളിൽനിന്ന് വ്യാപക പരാതികളുയർന്ന സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ വാങ്ങാനുള്ള സർക്കാരിന്റെ തീരുമാനം.ഇതിനൊപ്പം പൊതുഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതികളുണ്ട്.
800 പുതിയ ബസുകൾ നിരത്തിലിറക്കും:ഈ വർഷം നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലായി വിവിധ വിഭാഗങ്ങളിൽപ്പെടുന്ന 5,800 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.കഴിഞ്ഞ ആറുവർഷമായി കൂടുതൽ ബസുകൾ നിരത്തിലിറക്കാത്തത് സംസ്ഥാനത്ത് യാത്രാപ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.സാധാരണ ഡീസൽ ബസുകൾക്ക് പുറമേ വൈദ്യുതി ബസുകളും വാങ്ങും.ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇത്തരം ബസുകൾ സർവീസ് നടത്തുമ്പോൾ മലിനീകരണം കുത്തനെ കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അമിത യാത്രക്കൂലി വാങ്ങുന്നതായി വ്യാപക പരാതി ; ഓട്ടോ സ്റ്റാൻഡുകളില്‍ യാത്രാനിരക്ക് ബോര്‍ഡ് വെക്കാൻ എം.വി.ഡി
സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും ഓട്ടോ യാത്രാനിരക്ക് തിരിച്ചറിയാൻ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം.ഡ്രൈവർമാർ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.കൃത്യമായ യാത്രക്കൂലി എത്രയെന്ന് അറിയാത്തതുമൂലം പലപ്പോഴും യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ പുതുക്കിയ ഓട്ടോ യാത്രാനിരക്കാണ് പ്രദര്‍ശിപ്പിക്കേണ്ടത്. ഒന്നരക്കിലോമീറ്ററിന് 30 രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്ക് മുതല്‍ 26 കിലോമീറ്ററിനുള്ള 397.50 രൂപ എന്ന നിരക്ക് വരെയെങ്കിലും പട്ടികയിലുണ്ടാകണം.
ഒപ്പം നിരക്ക് ഈടാക്കുന്നതിന്റെ മാനദണ്ഡം, രാത്രിയാത്രയില്‍ നിരക്കിലെ വ്യത്യാസം, കാത്തുനില്‍ക്കേണ്ടിവരുമ്ബോഴുള്ള നിരക്ക് തുടങ്ങിയ വിവരങ്ങളും ഉണ്ടാകണം. താലൂക്ക് അടിസ്ഥാനത്തില്‍ സബ് ആര്‍.ടി.ഓഫീസുകളുടെ നേതൃത്വത്തിലാണ് ഓട്ടോത്തൊഴിലാളി സംഘടനകളുടെ സഹായത്തോടെ നടപടികളെടുക്കുന്നത്.സ്ഥാപിക്കേണ്ട ബോര്‍ഡുകളുടെ മാതൃകയും നല്‍കുന്നുണ്ട്. ഓട്ടോറിക്ഷകള്‍ക്ക് അകത്ത് നിരക്കുപട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടോയെന്ന് ഫിറ്റ്നസ് പരിശോധനാ സമയത്ത് ഉറപ്പാക്കുന്നുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.ഓട്ടോറിക്ഷകളില്‍ നിരക്കുപട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തിന് പുറമേയാണ് സ്റ്റാന്‍ഡിലും ബോര്‍ഡ് വേണമെന്ന നിര്‍ദേശം വരുന്നത്. ഇതിനായി നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒ.മാരോടും ജോയന്റ് ആര്‍.ടി.ഒ.മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.