ബംഗളൂരു: മൈസൂരില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷ വീഴ്ചയുണ്ടായതായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആശയവിനിയമ വിഭാഗത്തിന്റെ ചുമതലക്കാരന്‍ പ്രിയങ്ക് ഖാര്‍ഗെ.കൃത്യമായ ആസൂത്രണത്തിന്റെ അപര്യാപ്തത മൂലം പാര്‍ട്ടിയുടെ പ്രധാന നേതാവിന് 20 മിനിറ്റോളം മഴയില്‍ നില്‍ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിലല്ല അവര്‍ എത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രധാനമെന്നും ഖാര്‍ഗെ പറഞ്ഞു.
‘ദസ്റ ആഘോഷങ്ങള്‍ നടക്കുന്നത് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ വിഐപി ആയ ഒരാള്‍, രാഹുല്‍ ഗാന്ധിയോ മറ്റ് മുതിര്‍ന്ന നേതാക്കളോ എത്തുമ്ബോള്‍ അതിനനുസൃതമായ ക്രമീകരണങ്ങള്‍ വേണമായിരുന്നു.30 മിനിറ്റോളം റോഡില്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു. ആസൂത്രണമില്ലായ്മയെ വെളിവാക്കുന്ന സംഭവമാണിത്.’ പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.മൈസൂരില്‍ നിന്ന് മാണ്ഡ്യ ജില്ലയിലേക്ക് പോകുമ്ബോള്‍ മതിയായ സുരക്ഷ പൊലീസ് ഒരുക്കിയിരുന്നില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. മൈസൂര്‍ പൊലീസ് കയറുകള്‍ ഉപയോഗിച്ച് ഇരുവശവും സുരക്ഷയൊരുക്കിയാണ് രാഹുല്‍ ഗാന്ധിയെ കൊണ്ട് പോയത്.
എന്നാല്‍ മാണ്ഡ്യയിലേക്ക് പ്രവേശിപ്പിച്ചപ്പോള്‍ പൊലീസിന്റെ കൈവശം കയറുകള്‍ ഉണ്ടായിരുന്നില്ല. മൈസൂര്‍ പൊലീസില്‍ നിന്ന് അവര്‍ ഉപയോഗിച്ച കയര്‍ വാങ്ങിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. ഇതേക്കുറിച്ച് മാണ്ഡ്യ പൊലീസിനോട് ചോദിച്ചപ്പോള്‍ കയര്‍ വാനില്‍ വച്ചിരുന്നെന്നും മൈസൂര്‍ പൊലീസ് തരുമെന്ന് കരുതിയെന്നുമായിരുന്നു മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടുദിനം ശക്തമായ മഴ; തുലാവര്‍ഷം ശക്തമാകും
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെത്തുടര്‍ന്ന് സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ ഗവേഷണകേന്ദ്രം.ചക്രവാതച്ചുഴി ന്യൂനമര്‍ദമാകാനുള്ള സാധ്യതയാണിപ്പോള്‍.കിഴക്കന്‍ ജില്ലകളിലാണ് മഴ ശക്തമാകാനിടയുള്ളത്. വനമേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴ പെയ്തു. ശബരിമല മേഖലയില്‍ 197 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി വനംവകുപ്പിന്റെ മഴമാപിനിയില്‍ രേഖപ്പെടുത്തി. കക്കി ഡാം പരിസരത്ത് 143 മില്ലീമീറ്ററും പമ്ബയില്‍ 125 മില്ലീമീറ്ററും പീരുമേടില്‍ 115 മില്ലീമീറ്റര്‍ മഴയും പെയ്തു.വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) കേരളത്തില്‍ സാധാരണയിലും കൂടുതലായിരിക്കുമെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാജ്യമൊട്ടാകെ സാധാരണയോ അതില്‍ കവിഞ്ഞുള്ളതോ ആയ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ഉണ്ടാകാം. സാധാരണ മഴയില്‍നിന്നു 20 ശതമാനം വരെ കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാവര്‍ഷ മഴ കിട്ടുന്നത്.എന്നാല്‍, തുലാവര്‍ഷ മഴക്കാലത്ത് ലാനിന പ്രതിഭാസം പസഫിക് മേഖലയില്‍ സജീവമാകുന്നത് മഴയ്ക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷണമുണ്ട്. എന്നാല്‍, അത് മഴകുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.
ഒന്നോ രണ്ടോ ദിവസംകൊണ്ട് അതിശക്തമായ മഴ കിട്ടുന്നതുകൊണ്ട് മഴക്കുറവുണ്ടായാലും പരിഹരിക്കപ്പെടുമെന്നാണ് ഗവേഷകര്‍ പറയുന്നത്.ഇപ്പോള്‍ ലഭിക്കുന്ന മഴയുടെ സ്വഭാവംവച്ച് മണ്‍സൂണ്‍ ഏറെക്കുറെ കേരളത്തിന്റെ തീരത്തുനിന്ന് പിന്‍വാങ്ങിയെന്നാണ് നിഗമനം. നിലവില്‍ മണ്‍സൂണ്‍ വടക്കേന്ത്യയിലാണ് കൂടുതലായി പെയ്യുന്നത്.