ന്യൂഡല്‍ഹി: കര്‍ണാടക മന്ത്രിയുടെ കൊലവിളിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. വിദ്യാഭ്യാസ മന്ത്രി സി.എന്‍ അശ്വഥ്നാരായണന്റെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു.മാണ്ഡ്യയില്‍ നടന്ന പൊതുയോഗത്തിനിടെയാണ് ആരോഗ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയത്. ടിപ്പു സുല്‍ത്താനേയും സിദ്ധരാമയ്യയെയും താരതമ്യം ചെയ്തായിരുന്നു പ്രസ്താവന.ഉന്നത വിദ്യഭ്യാസ മന്ത്രി എന്നെ കൊല്ലാന്‍ ആഹ്വാനം ചെയ്തു. ടിപ്പു വധിക്കപ്പെട്ട പോലെ എന്നെയും കൊല്ലാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. നിങ്ങള്‍ എന്തിനാണ് ആളുകളെ തോക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
സ്വയം തോക്കെടുക്കുകയാണ് ചെയ്യേണ്ടതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. പ്രസ്താവനയില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ നടപടിയെടുക്കുന്നില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അശ്വത് നാരായണന്റെ പ്രസ്താവനയെ ബൊമ്മെ അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.ഗുജറാത്ത് ബി.ജെ.പിയുടെ സംസ്കാരമാണ് കര്‍ണാടകയിലെ പാര്‍ട്ടിയേയും പിടികൂടിയിരിക്കുന്നത്.
2002ല്‍ ഗുജറാത്ത് കലാപസമയത്ത് മോദി നിശബ്ദത പാലിച്ചത് പോലെ പ്രവര്‍ത്തിക്കാനാണ് കര്‍ണാടക മുഖ്യമന്ത്രിയുടേയും നീക്കം. എന്നാല്‍, കര്‍ണാടകയെ ഗുജറാത്താക്കാന്‍ കന്നഡിഗര്‍ സമ്മതിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വൊക്കലിംഗ നേതാക്കളായ ഉറി ഗൗഡയും നഞ്ച ഗൗഡയും ടിപ്പുവിനെ വധിച്ചത് പോലെ സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്നായിരുന്നു കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണന്റെ പ്രസ്താവന.
കണ്ണൂരിലെ എട്ടാം ക്ലാസ്സുകാരിയുടെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു.
കണ്ണൂര്‍: കണ്ണൂരിൽ എട്ടാംക്ലാസുകാരി റിയ പ്രവീൺ ജീവനൊടുക്കിയ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി. ആത്മഹത്യ കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ,കായിക അധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കേസ്.
മാനസിക സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിയ ഡെസ്കിലും ചുമരിലും മഷി ആക്കിയതിൽ പിഴയായി ഇരുപത്തി അയ്യായിരം രൂപ നൽകണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു.