Home Featured ബെംഗളൂരു : ഡെങ്കിപ്പനി പ്രതിരോധം; മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്…

ബെംഗളൂരു : ഡെങ്കിപ്പനി പ്രതിരോധം; മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്…

ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനിവ്യാപകമായ സാഹചര്യത്തിൽ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി ദിനേശ്ഗുണ്ടുറാവുവിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.രണ്ടുമാസമായി സംസ്ഥാനത്തെ ആശുപത്രികളിൽ ഡെങ്കി ബാധിച്ചെത്തുന്നവരുടെ എണ്ണം കൂടുന്നത് ചർച്ചചെയ്യാൻ കഴിഞ്ഞദിവസം മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. സ്ഥിതി ഗുരുതരമാണെന്ന് വിലയിരുത്തിയാണ് പ്രത്യേക മാർഗനിർദേശം പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്തെ ആശുപത്രികളിൽ ഡെങ്കിപ്പനി കൈകാര്യം ചെയ്യാനാവശ്യമായ സൗകര്യമൊരുക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകി.കൊതുകുകടി തടയാൻ കൈകളും കാലുകളും പൂർണമായും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളണിയുക, വീടുകളുടെ ജനലും വാതിലുംകൊതുകുവല ഉപയോഗിച്ച് അടയ്ക്കുക, കൊതുകുവളരുന്നത് തടയാൻ വീടിന്റെ പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, കുടിവെള്ള ടാങ്കുകൾ ശുചിയായി സൂക്ഷിക്കുക, വീടുകളിലുപയോഗിക്കുന്ന എയർകൂളറുകളിലെ വെള്ളം നിശ്ചിതഇടവേളകളിൽ മാറ്റുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

ഡെങ്കിപ്പനി ലക്ഷണങ്ങൾ കാണുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ആശുപത്രിയിലെത്തണമെന്നും കർശന നിർദേശമുണ്ട്. ഡോക്ടറുടെ അനുമതിയില്ലാതെ വേദനസംഹാരികളും പനിക്കുള്ള ഗുളികകളും ഉപയോഗിക്കരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു.കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് 5,000-ത്തോളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സതേടിയത്.ഇതിൽ 80 ശതമാനവും ബെംഗളൂരുവിലാണ്. ആശുപത്രിയിൽ ചികിത്സതേടിയെത്തിയവരുടെ കണക്കുകളാണ് ആരോഗ്യവകുപ്പിന്റെ കൈവശമുള്ളത്. പനി ബാധിച്ചെങ്കിലുംചികിത്സതേടാത്തവരുംഏറെയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നഗരത്തിൽ ആശ വർക്കർമാരുടെ നേതൃത്വത്തിൽ നിലവിൽ ഡെങ്കിപ്പനി ബോധവത്കരണം നടന്നുവരുകയാണ്.

ഡെങ്കിപ്പനി തിരിച്ചറിയാം:പെട്ടെന്നുണ്ടാകുന്ന കടുത്തപനി, കണ്ണുകളിലും ചെവികളിലും വേദന അനുഭവപ്പെടുക, ഛർദി, വയറുവേദന, വായയിൽ ചുവന്ന പാടുകൾ, വായ വരണ്ടിരിക്കുക, രക്തസമ്മർദത്തിൽ അനുഭവപ്പെടുന്ന കുറവ് തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഈഡിസ് ഈജിപ്തി കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്. രോഗാണു ശരീരത്തിലെത്തിയാൽ അഞ്ചുമുതൽ ഏഴു ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ കാണുക. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കാം.

40 കോടിയുടെ നിക്ഷേപം: കേരളത്തിലേക്ക് നിക്ഷേപവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള കമ്ബനി

കേരളത്തിലേക്ക് 40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള കമ്ബനി. സുപ്രീം ഡെകോര്‍ എന്ന സ്ഥാപനമാണ് കേരളത്തില്‍ നിക്ഷേപം നടത്തുന്നത്.മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതനിലവാരത്തിലുള്ള പാര്‍ടിക്കിള്‍ ബോര്‍ഡുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന മഹാരാഷ്ട്രയില്‍ നിന്നുള്ള സുപ്രീം ഡെകോര്‍ പാര്‍ട്ടിക്കിള്‍ ബോര്‍ഡ് കാസര്‍ഗോഡാണ് മാനുഫാക്ചറിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്.കേരളത്തിലെ പുതിയ വ്യവസായ നയവും കാസര്‍ഗോഡ് ലഭ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കണ്ടറിഞ്ഞ ശേഷമാണ് സുപ്രീം ഡെകോര്‍ കേരളത്തിലെത്തുന്നത്.

ആദ്യഘട്ടത്തില്‍ 5 ഏക്കര്‍ ഭൂമിയാണ് സുപ്രീം ഡെകോറിനായി അനുവദിച്ചിരുന്നത്. ഈ സ്ഥലത്ത് വളരെ വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തതോടെയാണ് കാസര്‍ഗോഡിന് മുതല്‍ക്കൂട്ടാകുന്ന സംരംഭത്തിന് 5 ഏക്കര്‍ കൂടി ഭൂമി വീണ്ടും അനുവദിച്ചത്.

പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്ബോള്‍ 40 കോടി രൂപയുടെ നിക്ഷേപവും പ്രത്യക്ഷത്തില്‍ 350 പേര്‍ക്കും പരോക്ഷമായി 400 പേര്‍ക്കും തൊഴില്‍ ലഭ്യമാക്കുന്ന ഈ മാനുഫാക്ചറിങ്ങ് യൂണിറ്റ് കാസര്‍ഗോഡില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച 13 വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്. ഉന്നത നിലവാരത്തിലുള്ള പാര്‍ട്ടിക്കിള്‍ ബോര്‍ഡുകള്‍ ലഭ്യമാകുന്നതോടെ ഓഫീസ് ടേബിള്‍, കിച്ചണ്‍ ക്യാബിനറ്റുകള്‍ തുടങ്ങിയവ നിര്‍മ്മിച്ചു നല്‍കുന്ന മറ്റ് വ്യവസായങ്ങളും കേരളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group