Home Featured ആംനെസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ.ഡി നടപടി കര്‍ണാടക ഹൈകോടതി റദ്ദാക്കി

ആംനെസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഇ.ഡി നടപടി കര്‍ണാടക ഹൈകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) നോട്ടീസ് റദ്ദാക്കി കര്‍ണാടക ഹൈകോടതി.2018ലെ വിദേശ വിനിമയ ചട്ടം, ഐ.ടി ആക്‌ട് എന്നിവ പ്രകാരം 2018ലാണ് ആംനെസ്റ്റിയുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ നോട്ടീസ് പുറപ്പെടുവിച്ചത്.ഇ.ഡിയുടെ നടപടി ചോദ്യം ചെയ്ത് ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ ഇന്ത്യയും ഇന്ത്യന്‍സ് ഫോര്‍ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ട്രസ്റ്റും കോടതിയെ സമീപിക്കുകയായിരുന്നു.

നോട്ടീസിന് 60 ദിവസത്തെ സാധുത മാത്രമാണുള്ളതെന്ന് ചൂണ്ടികാട്ടിയാണ് കോടതി നോട്ടീസ് റദ്ദാക്കിയത്.2020ലാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷനല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 2018ല്‍ ആംനെസ്റ്റിയുടെ ബംഗളൂരു ഓഫിസില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടം ലംഘിച്ച്‌ സാമ്ബത്തിക സഹായം സ്വീകരിച്ചു എന്നാണ് ആംനെസ്റ്റിക്കെതിരായ ആരോപണം.

ഉയര്‍ന്ന തിരമാലകൾക്ക് സാധ്യത ; ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് (ശനിയാഴ്ച) രാത്രി 11:30 വരെ സംസ്ഥാനത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 1 മുതല്‍ 1.5 മീറ്റര്‍ വരെ തിരമാല ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ള സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ബീച്ചിലേയ്ക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group