ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിന്‍റെപേരില്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് താജുദ്ദീന്‍ ഷേഖി ന്‍റെ മകന്‍ റെഷാനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.ഷിമോഗയിലെ ഐഎസ് ഐഎസ് ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ ഉടനീളം നടത്തിയ റെയ്ഡിലായിരുന്നു റെഷാന്‍ കുടുങ്ങിയത്.കര്‍ണ്ണാടകയിലെ ശിവമോഗ, ദാവണ്‍ഗരെ, ബെംഗളൂരു ജില്ലകള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡുകള്‍.
ഉഡുപ്പി ജില്ലയില്‍ ഒരു എഞ്ചിനീയരിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയാണ് റെഷാന്‍ താജുദ്ദീന്‍ ഷെയ്ഖ്. ഇതിനുപുറമെ ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗ് എന്ന ശിവമോഗ ജില്ലയിലെ ടിപ്പു സുല്‍ത്താന്‍ നഗറില്‍ നിന്നുള്ള ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗിനെയും എന്‍ ഐഎ അറസ്റ്റ് ചെയ്തിരുന്നു.മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കെപിസിസി പ്രസിഡന്‍റ് ഡി.കെ. ശിവകുമാറിന്‍റെയും അനുയായി ആണ് താജുദ്ദീന്‍ ഷേഖ്.
താജുദ്ദീന്‍ ഷേഖിന്‍റെ മകന്‍ താമസിക്കുന്ന സ്ഥലത്തും റെയ്ഡ് നടത്തിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ഗൂഡാലോചന നടത്തിയതിന്‍റെ ഡിജിറ്റല്‍ തെളിവുകളും കുറ്റം ചാര്‍ത്താവുന്ന രേഖകളും കണ്ടെടുത്തിരുന്നു. നിരോധിക്കപ്പെട്ട സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേര്‍ന്ന് രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും പരമാധികാരവും അപകടത്തിലാക്കുന്ന ഗൂഡാലോചനകള്‍ നടത്തി എന്നതാണ് കേസ്.
ഐഎസില്‍ നിന്നും പണം കിട്ടിയത് ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍ വഴി അടുത്തിടെ മാംഗളൂരുവില്‍ പ്രഷര്‍ കുക്കര്‍ ബോംബ് കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷരീഖുമായി സാമ്യം തോന്നുന്ന കേസുകളാണ് ഇവിടെയും. താജുദ്ദീന്‍ ഷേഖിന്‍റെ മകന്‍ റെഷാന്‍ മതമൗലികവാദിയായത് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്വാധീനത്താലാണ്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രതിനിധികള്‍ താജുദ്ദീന്‍ ഷേഖിനും ഹുസൈര്‍ ഫര്‍ഹാന്‍ ബെയ്ഗിനും പണം അയച്ചിരുന്നത് ക്രിപ്റ്റോകറന്‍സി വാലറ്റുകള്‍ ഉപയോഗിച്ചാണ്.
ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് 1 മണിക്കൂര്‍; 10 വരി അതിവേഗ പാത തുറക്കുന്നു
ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. 10 വരി പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.117 കിലോമീറ്റര്‍ ദൂരം വരുന്ന ദേശീയപാതയുടെ (എന്‍എച്ച് 275) നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലെത്താന്‍ 1 മണിക്കൂര്‍ 10 മിനിറ്റ് മതിയാകുമെന്ന് പണികള്‍ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 9000 കോടി രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് നിഡഗട്ടവരെയും അവിടംമുതല്‍ മൈസൂരു വരെയും രണ്ട് ഘട്ടങ്ങളായിട്ടാണ് പാത നിര്‍മിച്ചിരിക്കുന്നത്.പാതയുടെ ഇരുവശങ്ങളിലായി രണ്ടുവരികള്‍ വീതം സമീപമുള്ള ഗ്രാമങ്ങളിലേക്ക് നയിക്കുന്ന പാതകളും ഉണ്ടായിരിക്കും. ഈ രണ്ട് പാതകളും ഗ്രാമങ്ങളുടെ ഗതാഗത ആവശ്യങ്ങളും നിറവേറ്റും. നിലവില്‍ മൂന്നുമുതല്‍ നാല് മണിക്കൂര്‍ വരെയാണ് മൈസൂരു-ബെംഗളൂരു യാത്രയ്ക്ക് വേണ്ടിവരുന്നത്.
ഇത് മൂന്നിലൊന്നായി കുറയ്ക്കാനും ഇന്ധന ഉപയോഗം ലാഭിക്കാനും പദ്ധതി സഹായകരമാകും.ദേശീയപാതയുടെയും മറ്റു പദ്ധതികളുടെയും പുരോഗതി വ്യാഴാഴ്ച മന്ത്രി പരിശോധിച്ചു.പുത്തന്‍ സാധ്യതകള്‍ക്കും വ്യവസായ നിക്ഷേപങ്ങള്‍ക്കും പദ്ധതി പൂര്‍ത്തീകരണത്തോടെ വഴിതുറക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതിന്റെ ചിത്രങ്ങളും വിഡിയോയും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളുമായി പങ്കുവെച്ചു. ബെംഗളൂരുവിലെ ഗതാഗത തടസ്സങ്ങള്‍ക്ക് ഇത് പരിഹാരമാകും- ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു