Home covid19 കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 366 പേർക്ക്‌

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 366 പേർക്ക്‌

by കൊസ്‌തേപ്പ്

ബെംഗളൂരു: കർണാടകയിൽ കോവിഡിന്റെ
മൂന്നാം വ്യാപനം രൂക്ഷമായി മാസങ്ങൾക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ ആദ്യമായി നാന്നൂറിൽ താഴെ എത്തി. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 366 പേർക്കാണ്. 801 പേർ രോഗമുക്തി നേടി. 0.69 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 52475 പരിശോധനകളാണ് ഇന്ന് നടത്തിയത്. 1717 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39936 ആയി. സജീവ കേസുകളുടെ എണ്ണം 6488.

ബെംഗളൂരുവിൽ 224 പേർക്കാണ് ഇന്ന് രോഗം
സ്ഥിരീകരിച്ചത്. 326പേർ ഇന്ന് രോഗമുക്തി നേടി.
11 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. സജീവ കേസുകൾ 3648.

You may also like

error: Content is protected !!
Join Our WhatsApp Group