മംഗ്ളുറു: കുന്നിന്‍ ചെരുവില്‍ മണ്ണിടിഞ്ഞ് വീട് നിലംപൊത്തി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ലക്ഷ്മിനാരായണ നായ്ക് (48), മകള്‍ ലക്ഷ്മി നായ്ക് (30), മകന്‍ അനന്ത നാരായണ നായ്ക് (28), ബന്ധു പ്രവീണ്‍ ബാലകൃഷ്ണ നായ്ക് (20) എന്നിവരാണ് രാവിലെ അപകടത്തില്‍ മരിച്ചത്.
മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മണ്ണില്‍ പെട്ടവരെ പുറത്തെടുത്തെങ്കിലും ആര്‍ക്കും ജീവനുണ്ടായിരുന്നില്ല.