ജിഡിപി വളര്‍ച്ചയില്‍ മറ്റ് സംസ്ഥാനങ്ങളിലെ പിന്‍തള്ളി ഒന്നാമതെത്തി കര്‍ണാടക. അഞ്ച് ദശാബ്ദങ്ങളില്‍ കര്‍ണാട കയുടെ വളര്‍ച്ചയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്രം അറിയിച്ചു. 1960-61ല്‍ കര്‍ണാടകയുടെ ജിഡിപി വിഹിതം വെറും 5.4 ശതമാനമായിരുന്നു. അടുത്ത അഞ്ച് ദശാബ്ദങ്ങളില്‍ അത് 51 ശതമാനത്തോളമായി വര്‍ധിച്ചു.2023-24 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ വിഹിതം 8.2 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ദേശീയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) വിഹിതത്തില്‍ കര്‍ണാടക ഏറ്റവും ഉയര്‍ന്ന വര്‍ധനവ് കൈവരിച്ചതായി പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതി (ഐഎസി-പിഎം) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരി ക്കുകയാണ്.
2010-11 മുതല്‍ 2023-24 വരെ ഇടയിലുള്ള രണ്ട് ദശകങ്ങളില്‍, സംസ്ഥാനത്തിന്റെ വിഹിതത്തിലെ വര്‍ദ്ധന 38 ശതമാനമാണ്.ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് സംസ്ഥാനത്തിന്‍രെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ സാങ്കേതിക വ്യവസായം വഹിക്കുന്ന നിര്‍ണായക പങ്കാണെന്ന് ബംഗളൂരുവില്‍ 200 സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
പരിപാടിയിലേക്ക് കോണ്‍ഗ്രസ് നായ്ക്കള്‍ കടന്നുവന്നാല്‍ കൊന്നുതള്ളും’; വിവാദ പരാമര്‍ശവുമായി സഞ്ജയ് ഗെയ്ക്‌വാദ്
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു പരാമർശവുമായി ഷിൻഡെ വിഭാഗം ശിവസേനാ എംഎല്‍എ സഞ്ജയ് ഗെയ്ക്‌വാദ്.കോണ്‍ഗ്രസിനെ നായ്ക്കള്‍ എന്ന് വിളിച്ച ഗെയ്ക്‌വാദ്, തന്റെ പരിപാടിയിലേക്ക് കയറി വരുന്ന കോണ്‍ഗ്രസുകാരെ കൊന്നുകുഴിച്ചുമൂടുമെമെന്നും പറഞ്ഞു. ‘എന്റെ പരിപാടിയില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നായ്ക്കള്‍ കടന്നുവരാൻ ശ്രമിച്ചാല്‍ അവരെ ഞാൻ അവിടെതന്നെ സംസ്‌കരിക്കും’ ഗെയ്ക്‌വാദ് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കൊപ്പം ഗെയ്ക്‌വാദ് പങ്കെടുക്കുന്ന പരിപാടിയെ സംബന്ധിച്ചായിരുന്നു പരാമർശം.
രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ സഞ്ജയ് ഗെയ്‌ക്‌വാദാനിനെതിരെ ബുല്‍ദാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് 11 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ഇയാളുടെ പ്രഖ്യാപനം. വാർത്താ സമ്മേളനം വിളിച്ചായിരുന്നു ഭീഷണി. രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയായിരുന്നു എംഎല്‍എയുടെ ഈ പരാമർശം.