ബെംഗളൂരു:മാധ്യമപ്രവര്‍ത്തകരെ വശത്താക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ കര്‍ണ്ണാടകയിലെ ബസവരാജ് ബൊമ്മെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കമ്മീഷന് ആരോപണവുമായി കരാറുകാരന് രംഗത്ത്.കര്‍ണാടകയില്‍ മെഡിക്കല്‍ ഉപകരണം വിതരണം ചെയ്തതിനുള്ള 61 ലക്ഷം രൂപ പാസാക്കണമെങ്കില്‍ 40% കമ്മിഷന് വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന ആരോപണവുമായാണ് കരാറുകാരന് രംഗത്തെത്തിയിരിക്കുന്നത്.
രണ്ട് വര്‍ഷമായിട്ടും പണം കിട്ടാത്തതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിരിക്കുകയാണ് കരാറുകാരന്.മാധ്യമപ്രവര്‍ത്തകരെ പണം കൊടുത്തു വശത്താക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ശ്രമിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഇതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന മറ്റൊരു ആരോപണവും ഇപ്പോള്‍ പുറത്തുവരുന്നത്.
കോവിഡ് കാലത്ത് 84 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത ഹുബ്ബള്ളി സ്വദേശി ബസവരാജ് അമര്ഗോലാണ് കത്തെഴുതിയത്.23 ലക്ഷം രൂപ മാത്രമേ പാസായിട്ടുള്ളെന്നും ബാക്കി തുകയ്ക്കായി ഓഫിസുകള്‍ കയറിയിറങ്ങിയപ്പോള്‍ 40 % കമ്മിഷനാണു പഞ്ചായത്ത് അധികൃതര്‍ ചോദിച്ചതെന്നും കത്തില്‍ കരാറുകാരന് വ്യക്തമാക്കുന്നു.
മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉള്‍പ്പെടെ 40% കമ്മിഷന് നല്‍കിയാലേ വിവിധ വകുപ്പുകളുടെ കരാര്‍ ലഭിക്കൂ എന്നു പരാതിപ്പെട്ട് കരാറുകാരുടെ സംഘടന പ്രധാനമന്ത്രിക്കു നേരത്തേ കത്തെഴുതിയിരുന്നു.മുന്‍ ഗ്രാമവികസന മന്ത്രി ഈശ്വരപ്പ കമ്മിഷന് ചോദിച്ചെന്നാരോപിച്ച് ഏപ്രിലില്‍ കരാറുകാരന് ജീവനൊടുക്കിയതും വിവാദത്തിന് വഴിവെച്ചിരുന്നു.തുടര്‍ന്ന് ഈശ്വരപ്പക്ക് രാജിവെക്കേണ്ടി വന്നു.
ഇതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പുകളിലടക്കം പ്രവൃത്തികള്‍ നടക്കണമെങ്കില്‍ 40 ശതമാനം കമ്മീഷന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നല്കണമെന്നുള്ള ആരോപണവുമായി കോണ്‍ഗ്രസ്സും രംഗത്തെത്തിയിരുന്നു.ഇതിന്റെ ചുവടുപിടിച്ച് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് പേ സി.എം പോസ്റ്ററുകളുമായി കാമ്ബയിനും നടത്തിയിരുന്നു.
ഇ വാലറ്റായ ‘പേ ടി.എമ്മി’നോട് സാദൃശ്യമുള്ള ‘പേ സി.എം’ എന്ന വാചകത്തോടെ ക്യു.ആര് കോഡും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ചിത്രവുമുള്‍പ്പടെയുള്ള പോസ്റ്ററുകള്‍ പതിച്ചായിരുന്നു ബൊമ്മെ സര്‍ക്കാര്‍ കമ്മീഷന് സര്‍ക്കാര്‍ ആണെന്ന തരത്തിലുള്ള പ്രചരണം നടന്നത്.ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കരാറുകാരന് പുറത്തുവിട്ടിരിക്കുന്ന ആരോപണം എന്നതും ശ്രദ്ധേയമാണ്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ പാസഞ്ചർ ട്രെയിൻ എവിടെയാണ് എന്നറിയുമോ?
ലോകത്തിലെ ഏറ്റവും നീളം കൂടിയ പാസഞ്ചർ ട്രെയിനുള്ളത് എവിടെയാണ് എന്ന് അറിയുമോ? അത് സ്വിറ്റ്സർലാൻഡിലാണത്രെ. ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിനിന്റെ ലോക റെക്കോർഡ് തങ്ങൾക്കാണ് എന്നാണ് സ്വിറ്റ്സർലൻഡിലെ റാറ്റിയൻ റെയിൽവേ കമ്പനി അവകാശപ്പെടുന്നത്. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, ട്രെയിൻ 1.9 കിലോമീറ്റർ നീളത്തിലാണുള്ളത്. ഇതിന് 100 കോച്ചുകളുണ്ട്.
തികച്ചും പ്രകൃതിരമണീയമായ പാതയിലൂടെയാണ് ട്രെയിൻ ഓടുന്നത്. അതിനിടയിൽ 22 തുരങ്കങ്ങളും 48 പാലങ്ങളും ഉണ്ട്. അവയിൽ പലതും പർവതങ്ങളിലാണ്. 2008 -ൽ ഈ പാത യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ‘ആൽപ്സ് പർവത നിരകളിലെ അതിമനോഹരമായ പാളത്തിൽ കൂടിയുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിൻ എന്ന റെക്കോർഡ് സ്വിസ് റെയിൽവേ കമ്പനി റേതിയൻ റെയിൽവേ സ്വന്തമാക്കി’യെന്ന് ഗുർബക്ഷ് സിംഗ് ചാഹൽ ട്വീറ്റ് ചെയ്തു.
ഒരു മണിക്കൂർ കൊണ്ടാണ് ട്രെയിൻ ആൽപ്സ് പർവത നിരകളിലൂടെയുള്ള യാത്ര പൂർത്തിയാക്കിയത്. സ്വിസ് റെയിൽവേയുടെ 175 -ാം വാർഷികം ആഘോഷിക്കുക, സ്വിറ്റ്സർലൻഡിന്റെ എഞ്ചിനീയറിംഗ് നേട്ടങ്ങൾ ഉയർത്തിക്കാട്ടുക എന്നതൊക്കെ മുൻനിർത്തിയാണ് ഈ റെക്കോർഡ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റാറ്റിയൻ റെയിൽവേ കമ്പനിയുടെ ഡയറക്ടർ റെനാറ്റോ ഫാസിയാറ്റി പറഞ്ഞു. ‘സ്വിസ് പെർഫെക്ഷൻ’ എന്നാണ് അദ്ദേഹം ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.
യാത്രയ്ക്ക് ശേഷം ഏറ്റവും നീളം കൂടിയ ട്രെയിനിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതായി കമ്പനി അവകാശപ്പെട്ടു. എന്നാൽ, ലോകത്തിൽ മൂന്ന് കിലോമീറ്റർ വരെയുള്ള ട്രെയിനുകളുണ്ട്. പക്ഷേ, ലോകത്തിലെ ഏറ്റവും നീളം കൂടിയ പാസഞ്ചർ ട്രെയിൻ ഇതാണ് എന്നാണ് പറയുന്നത്.