Home Featured എംപോക്സിനെ നേരിടാനൊരുങ്ങി കർണാടക.

എംപോക്സിനെ നേരിടാനൊരുങ്ങി കർണാടക.

ബെംഗളൂരു : ആഗോള ഭീഷണിയുയർത്തുന്ന എംപോക്സിനെ നേരിടാനൊരുങ്ങി കർണാടക. രോഗബാധിതരെ ചികിത്സിക്കാൻ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ 50 ഐസൊലേഷൻ കിടക്കകൾ ഒഴിച്ചിട്ടു. രോഗലക്ഷണവുമായെത്തുന്നവർക്ക് പരിശോധന സൗജന്യമാക്കി. വെള്ളിയാഴ്ച മെഡിക്കൽ എജുക്കേഷൻ വകുപ്പുമന്ത്രി ഡോ. ശരൺപ്രകാശ് പാട്ടീലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആർ.ടി.പി.സി.ആർ. പരിശോധനയുൾപ്പെടെയുള്ള സജ്ജീകരണമേർപ്പെടുത്തിയതായും പറഞ്ഞു.

കൂടുതൽപേർക്ക് രോഗം പടർന്നാൽ ചികിത്സാസൗകര്യം മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കും.രാജ്യത്ത് ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒട്ടേറെപ്പേർ വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്നത് കണക്കിലെടുത്താണ് മുന്നൊരുക്കമെന്നും മന്ത്രി പറഞ്ഞു.

എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം മമ്മൂക്ക അറിയണം; വേറെ ആരോടും ഞാൻ അത് പറഞ്ഞില്ല; മമ്മൂക്കയ്‌ക്ക് മെസ്സേജ് അയച്ചു: ഗ്രേസ് ആന്റണി

തന്റെ രോഗവിവരത്തെപ്പറ്റി വെളിപ്പെടുത്തി നടി ഗ്രേസ് ആന്റണി. തനിക്ക് ഡിസ്ക് ബള്‍ജ് ചെയ്തു വരികയായിരുന്നുവെന്നും നടക്കാൻ കഴിയാതെ തളർന്നു പോകുന്ന നിലയിലേക്ക് വരെ എത്തിയിരുന്നുവെന്നും താരം വെളിപ്പെടുത്തി.സർജറി ചെയ്യുന്ന കാര്യം ആദ്യം അറിയിച്ചത് നടൻ മമ്മൂട്ടിയെ ആയിരുന്നുവെന്നും ഗ്രേസ് ആന്റണി ഒരു ഓണ്‍ലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.”നമ്മള്‍ ചില പ്രോജക്ടിലേക്ക് കയറി കഴിഞ്ഞാല്‍ ബാക്കിയുള്ള കാര്യങ്ങള്‍ എല്ലാം മറന്നു പോകും. എനിക്ക് ഡിസ്ക് ബള്‍ജ് വന്നു. അതിന്റെ വേദന അസഹനീയമാണ്. ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് ഞാൻ ആരുടെ അടുത്തും അത് പറഞ്ഞില്ല. ഷൂട്ടിംഗ് ആരംഭിച്ചാല്‍ ഞാൻ അത് മറക്കും.

പക്ഷേ അങ്ങനെ ചെയ്യരുത് എന്ന് അത് കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്. നിരന്തരം വന്ന് ചെറിയ ബള്‍ജ് വലുതായി. പതിയെ വേദന മാറി മരവിപ്പായി. എനിക്ക് കാല് ഫീല്‍ ചെയ്യാതായി. ഒരു ഭാഗം സ്വാധീനമില്ലാത്ത രീതിയിലേക്ക് വന്നു. എന്റെ കാല് അനങ്ങുന്നില്ല. നടക്കുമ്ബോള്‍ ഞാൻ വീഴുന്ന സ്റ്റേജിലേക്ക് ആയി”.ഞാൻ മനസ്സിലാക്കി, എന്തോ എന്റെ ശരീരത്ത് സംഭവിക്കുന്നുണ്ട്. അതുവരെ ഞാൻ ആരുടെ എടുത്തും പറഞ്ഞിരുന്നില്ല. അത് തെറ്റായിപ്പോയി. നമ്മുടെ ആരോഗ്യം നമ്മള്‍ നോക്കണമായിരുന്നു.

അവസാനം കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് സർജറി ചെയ്തത്. അത് എടുത്തുമാറ്റി. ആശുപത്രിയില്‍ കയറിയപ്പോള്‍ ആദ്യം സംവിധായകൻ റാം സാറിനെ വിളിച്ച്‌ കാര്യം പറഞ്ഞു. പിന്നീട് മമ്മൂക്കയ്‌ക്ക് മെസ്സേജ് അയച്ചു. വേറെ ആരോട് പറഞ്ഞില്ലെങ്കിലും, ഇനി എന്തെങ്കിലും എനിക്ക് സംഭവിച്ചാല്‍ ഇക്ക അറിയണം. എനിക്ക് വയ്യ, ഞാൻ സർജറിക്ക് പോവുകയാണെന്ന് മമ്മൂക്കയ്‌ക്ക് മെസ്സേജ് അയച്ചു. പ്രാർത്ഥിക്കാം എന്ന് അദ്ദേഹം റിപ്ലൈയും തന്നു. എന്നിട്ട് ഫോണ്‍ മാറ്റി സൈലന്റ് മോഡിലേക്ക് വച്ചിട്ടാണ് ഞാൻ സർജറിക്ക് പോകുന്നത്. ഈ രണ്ടു വ്യക്തികളോടാണ് ഞാൻ ഇത് പറഞ്ഞത്. വേറെ ആർക്കും എന്റെ രോഗവിവരം അറിയില്ലായിരുന്നു”-ഗ്രേസ് ആന്റണി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group