ബെംഗളുരു: ഭാര്യ മറ്റൊരു മതം സ്വീകരിച്ചാൽ ഭർത്താവിന് വിവാഹമോചനം ആവശ്യപ്പെടാമെന്ന് കർണാടക ഹൈക്കോടതി.ഭാര്യ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതോടെ ദമ്പതികളുടെ വിവാഹബന്ധം അസാധുവായെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.മതം മാറിയതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും അസാധുവാക്കപ്പെട്ടെന്ന് കോടതി നീരിക്ഷിച്ചു.വിവാഹ ശേഷം ക്രിസ്തുമതം സ്വീകരിച്ച ഭാര്യ, ഭർത്താവിൽ നിന്ന് 4 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.2005 ലെ ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 22 പ്രകാരം ഭാര്യക്ക് നാല് ലക്ഷം രൂപ ജീവനാംശം നൽകാൻ സെഷൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇത് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.കൂടാതെ വിഷയത്തിൽ ഗാർഹിക പീഡനം നടന്നിട്ടില്ലെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്നും ഇരു കോടതികൾക്കും ബോധ്യപ്പെട്ടു.ഭാര്യ ക്രിസ്തുമതം സ്വീകരിച്ചതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും ഭാര്യയ്ക്ക് നഷ്ടമായി എന്നും കോടതി വ്യക്തമാക്കി.2000 സെപ്റ്റംബറിലാണ് ദമ്പതികൾ വിവാഹിതരായത്.ഇവരുടെ രണ്ടാമത്തെ കുട്ടി ചെറുപ്പത്തിലേ മരണപ്പെട്ടു.തുടർന്ന് ഭാര്യ ക്രിസ്തു മതം സ്വീകരിക്കുകയും മൂത്ത മകളെ അതേ മതത്തിലേക്ക് മതം മാറ്റാൻ ശ്രമിച്ചതായും ഭർത്താവ് ആരോപിച്ചു.
20കാരന്‍റെ മരണത്തിന് കാരണമായി ഫ്രൈഡ് റൈസ് സിൻഡ്രോം
ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്ന് പേരിട്ടിരിക്കുന്ന ഭക്ഷ്യവിഷബാധയെ സംബന്ധിക്കുന്ന വിഡിയോകള്‍ അടുത്തിടെ ടിക് ടോക്കില്‍ വൈറലായിരുന്നു.2008-ല്‍ 20 വയസ്സുള്ള വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ഈ ഭക്ഷ്യവിഷബാധ ആദ്യമായി വാര്‍ത്തകളില്‍ ഇടം നേടിയത്. ശീതീകരിക്കാത്ത 5 ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് മരാള്‍ മരിച്ചെന്ന പഴയ വാര്‍ത്ത വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്ന ഭക്ഷ്യവിഷബാധാ വീണ്ടും ഭയം വര്‍ധിപ്പിക്കുകയാണ്. റസ്റ്റോറന്‍റുകളില്‍ ഫ്രൈഡ് റൈസ് വിഭവങ്ങള്‍ തയ്യാറാക്കാൻ ഉപയോഗിക്കുന്ന റഫ്രിജറേറ്റഡ് അരിയുമായി ബന്ധപ്പെട്ട ചില പഴയ വാര്‍ത്തകളാണ് ‘ഫ്രൈഡ് റൈസ് സിൻഡ്രോം’ ഭയം വീണ്ടും ഉയര്‍ത്തുന്നത്.
സാധാരണയായി കാണപ്പെടുന്ന ‘ബാസിലസ് സെറിയസ്’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോം എന്ന പേരില്‍ അറിയപ്പെടുന്നത്. പാകം ചെയ്ത ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാത്ത വയ്ക്കുന്ന ചില ഭക്ഷണങ്ങളില്‍ ഈ ബാക്ടീറിയ പെരുകുന്നു. അത് പ്രധാനമായും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പാസ്ത, അരി, റൊട്ടി എന്നിവയാണ് ബാധിക്കുക. ദിവസങ്ങളോളം ശീതികരിക്കാത്ത വയ്ക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിലൂടെ വയറിളക്കം മുതല്‍ ഛര്‍ദ്ദിവരെയുള്ള അസുഖങ്ങള്‍ പിടിപെടും. ഇത് ഗുരുതരമായ കരള്‍ രോഗത്തിനും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചേക്കാം.