Home Featured കർണാടക സർക്കാർ വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ഒമ്ബത് ട്രക്കുകളയച്ചു

കർണാടക സർക്കാർ വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ഒമ്ബത് ട്രക്കുകളയച്ചു

ബംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്ക് കർണാടക സർക്കാർ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ 1.32 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികളുമായി ഒമ്ബത് ട്രക്കുകളയച്ചു.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, യു.ബി. വെങ്കിടേഷ് എം.എല്‍.സി, കെ.പി.സി.സി ട്രഷറർ കൃഷ്ണരാജു, ബി.മല്ലികാർജുന, ചന്ദ്രപ്പ, ആനന്ദ്, മഞ്ജുള സമ്ബത്ത്, ബി. മോഹൻ, ഗോവർദ്ധൻ റെഡ്ഡി, മുനിരാജു, വെങ്കിടസ്വാമി ഉള്‍പ്പെടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ബി.ടി.എം, ജയനഗർ നിയമസഭ മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങളുമായാണ് ട്രക്കുകള്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്. ജയനഗർ മുൻ എം.എല്‍.എ സൗമ്യ റെഡ്ഡി, മുൻ ബി.ബി.എം.പി മേയർ മഞ്ജുനാഥ് റെഡ്ഡി, നാഗരാജു, മഞ്ജുനാഥ് തുടങ്ങിയവരും ഒപ്പമുണ്ട്. നേരത്തെ മലയാളിയായ കർണാടക ഊർജമന്ത്രി കെ.ജെ. ജോർജ് വയനാട്ടിലേക്ക് ലോറികളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. വയനാട് പുനരധിവാസത്തിനായി 100 വീടുകള്‍ കർണാടക സർക്കാർ നിർമിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group