![This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg](https://bmnews.s3.us-east-2.amazonaws.com/wp-content/uploads/2022/01/07071240/join-news-group-bangalore_malayali_news-1.jpg)
ബെംഗളൂരു: കർണാടകയിൽ പ്രതിദിന കോവിഡ് നിർക്കിൽ വർധനവ് തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 14, 473 പേർക്ക്. ബെംഗളൂരുവിൽ 10,800 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 10.30 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 140452 പരിശോധനകളാണ് ഇന്ന് നടത്തിയത്. 1356 പേർ രോഗമുക്തി നേടി. 05 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 38379 ആയി.
സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3078129 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2966461. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 73260 ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 479 ആണ്. ബെംഗളൂരുവിൽ 10,800 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 840 പേർ ഇന്ന് രോഗമുക്തി നേടി. 3 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16427. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1319340 ആണ്. ചികിത്സയിലുള്ളവർ 58917.