ബെംഗളൂരു : വ്യാപനം പരിധിവിടുന്ന ബെംഗളുരുവിൽ പ്രതിദിന കോവിഡ് പരിശോധന 1.3 ലക്ഷമായി ഉയർത്താൻ സർക്കാർ തീരു മാനിച്ചു. നിലവിലിത് 1.1 ലക്ഷമാണ്. ആരോഗ്യ, മുൻനിര പ്രവർ ത്തകരുടെ കരുതൽ ഡോസ് കുത്തിവയ്പ് ഊർജിതമാക്കാനും വ്യാപനം ഏറെയുള്ള ജില്ലകളിലെ സ്കൂളുകൾ അടച്ചിടാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ യുടെ അധ്യക്ഷതയിൽ ഓൺ ലൈനായി ചേർന്ന് കോവിഡ് സാങ്കേതിക സമിതി യോഗം തീരുമാനിച്ചു.
• സ്കൂളുകൾ അടച്ചിടുന്ന കാ ര്യം അതതു ജില്ലാ കലക്ടർമാർക്കു തീരുമാനിക്കാം. നിലവിൽ ബെംഗളൂരു ജില്ലയിൽ മാത്രമാണ് 10-12 ക്ലാസുകൾ ഒഴിച്ചുള്ളവ ഓൺലൈനിലേക്ക് മാറ്റിയിരിക്കുന്നത്.
•വീടുകളിൽ ക്വാറന്റീനിലുള്ള കോവിഡ് ബാധിതരെ പരിശോധിക്കാനും ലക്ഷണമുള്ളവരെ കണ്ടെത്താനുമുള്ള പ്രയാജിങ്ങിനുമായി ഹൗസ് സർജന്മാരേയും അവസാന വർഷ നഴ്സിങ് വിദ്യാർഥികളുടെയും സേവനം പരമാവധി പ്രയോജനപ്പെടുത്താം.
ബെംഗളൂരുവിൽ ഉടൻ 27 കോവിഡ് കെയർ സെന്ററുകൾപ്രവർത്തനം ആരംഭിക്കും.വൈകുണ്ഡ ഏകാദശി, മക രസംക്രാന്തി പൂജകൾ കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളോടെ അനുവദിക്കും. ക്ഷേത്രങ്ങൾ കോവിഡ് ചട്ടങ്ങൾ ലംഘിച്ചാൽ കേസെടുക്കും