Home Featured കെആർ പുരം വിമാനത്താവളം മെട്രോപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

കെആർ പുരം വിമാനത്താവളം മെട്രോപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി

by ടാർസ്യുസ്

ബെംഗളൂരു: കെആർ പുരം വിമാനത്താവളം മെട്രോപാതയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. 5 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ ഹൈദരാബാദിലെ നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിയാണ് (എൻസിസി) ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത്. കരാർ ഏൽപ്പിക്കുന്നതിലെ അന്തിമ തീരുമാനം ഒരു മാസത്തിനു ശേഷം കൈക്കൊള്ളുമെന്നു മെട്രോ റെയിൽ കോർപറേഷൻ ബിഎംആർസി) അധികൃതർ പറഞ്ഞു.

വായ്പ നൽകുന്ന ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ (എഡി ബി) അംഗീകാരം ഉൾപ്പെടെ ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയാകാൻ ഉള്ളതിനാലാണിത്. നിർമാണം വൈകാതിരിക്കാൻ 3പാക്കേജ് ആയാണ് ടെൻഡർ ക്ഷണിച്ചത്.ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്നു കെആർപുരം വരെ 650 മീറ്റർ മെട്രോ പാത നിർമാണവും ഇതിൽപ്പെടും. 3 ടെൻഡറിലും പങ്കെടുത്ത ഏക കമ്പനിയും എൻസിസി ആയിരുന്നു.കരാർ ലഭിക്കുന്ന കമ്പനി 24- 27 മാസം കൊണ്ടു പാത പൂർത്തിയാക്കണം. വിമാനത്താളപാത 2024-ൽ വാണിജ്യ സർവീസിനു സജ്ജമാകും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group