Home Featured കാന്തപുരം എ.പി മുഹമ്മദ് മുസ്‍ലിയാര്‍ അന്തരിച്ചു

കാന്തപുരം എ.പി മുഹമ്മദ് മുസ്‍ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് പ്രസിഡന്റും സീനിയര്‍ മുദരിസ്സുമായി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍(ചെറിയ എ.പി ഉസ്താദ്) അന്തരിച്ചു.ഞായറാഴ്ച പുലര്‍ച്ചെ 5.45നായിരുന്നു അന്ത്യം.അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനാസ നിസ്കാരം രാവിലെ 9 മണിക്ക് മര്‍കസ് മസ്ജിദുല്‍ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്ബൊയില്‍ ജുമാ മസ്ജിദിലും നടക്കും.

പരേതരായ കല്ലാച്ചി ചേക്കു ഹാജിയുടെയും ആയിശയുടെയും മകനായി 1950ൽ കൊടുവള്ളിക്കടുത്ത കരുവൻപൊയിലിൽ ആയിരുന്നു ജനനം. കാന്തപുരം, കോളിക്കൽ, മാങ്ങാട് തുടങ്ങിയ ദർസുകളിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ കീഴിലെ ദീർഘകാല പഠനത്തിനു ശേഷം തമിഴ്നാട് വെല്ലൂർ ബാഖിയാത്തിൽ നിന്നും ബാഖവി ബിരുദം നേടി. 1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന തുടക്കം

കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.മക്കൾ: അബ്ദുല്ല റഫീഖ്, അൻവർ സ്വാദിഖ് സഖാഫി (ഡയറക്ടർ, അൽ ഖമർ), അൻസാർ, മുനീർ, ആരിഫ, തശ്രീഫ.മരുമക്കൾ: ഇ.കെ. ഖാസിം അഹ്സനി, അബ്ദുൽ ജബ്ബാർ, അസ്മ കട്ടിപ്പാറ, നദീറ കുറ്റിക്കടവ്.

രാവിലെ ഒൻപത് മണിക്ക് കാരന്തൂർ ജാമിഅ മർകസ് മസ്ജിദിൽ വെച്ചു നടക്കുന്ന മയ്യിത്ത് നിസ്കാരത്തിനു ശേഷം കൊടുവള്ളി കരുവൻപൊയിലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർ സ്ഥാനിൽ ഖബറടക്കും.ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സേവനങ്ങൾ ചെയ്ത പണ്ഡിതനെയാണ് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ആറു ലക്ഷം രൂപയില്‍ ഒരുങ്ങിയ ഒരു മുറിയില്‍ രണ്ടു ടോയ്‌ലെറ്റ്‌; കരാറുകാരനെതിരെ നാട്ടുകാര്‍

ഗൂഡല്ലൂര്‍: സ്വച്ഛ് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി ആറു ലക്ഷം രൂപ ചെലവിട്ട് ഒരു മുറിയില്‍ രണ്ടു ടോയ്‌ലെറ്റ്‌ നിര്‍മ്മിച്ച്‌ അബദ്ധം പറ്റിയിരിക്കുകയാണ് നെല്ലിയാളം നഗരസഭയ്ക്ക്.നിരവധി ആളുകളെത്തുന്ന ടൗണില്‍ പൊതുശൗചാലയം ആവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍‌കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ശൗചാലയം നിര്‍മ്മിച്ചത്.

എന്നാല്‍ ശൗചാലയം നിര്‍‌മ്മിച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു ടോയ്‌ലെറ്റില്‍ രണ്ടു പേര്‍ക്ക് കയറാവുന്ന രീതിയില്‍ നിര്‍മ്മിച്ചു കഴിഞ്ഞു. രണ്ടു ടോയ്‌ലെറ്റുകള്‍ക്കിടയില്‍ വാതിലുകള്‍ക്ക് പകരം ഒരു ഭിത്തി മാത്രമാണ് നിര്‍മ്മിച്ചത്. ടോയ്‌ലെറ്റിന്‌റെ ചിത്രം സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സംഭവത്തില്‍ ഒരേ മുറിയില്‍ രണ്ടു ടോയ്‌ലെറ്റുകള്‍ സജ്ജീകരിച്ച കരാറുകാരനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ടോയ്‌ലെറ്റ്‌ നിര്‍മ്മിച്ച കരാറുകാരനും അതിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം

You may also like

error: Content is protected !!
Join Our WhatsApp Group