ബെംഗളൂരു: കാന്താര-ചാപ്റ്റർ01 ചിത്രത്തിലെ രംഗം തമാശയായി അവതരിപ്പിച്ചതിന് ബോളി വുഡ് നടൻ രൺവീർ സിങിന്റെ പേരിൽ കേസ്.കഴിഞ്ഞവർഷം നവംബറിൽ ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേ ളയുടെ സമാപനച്ചടങ്ങിൽ കാന്താര സിനിമയിലെ ഋഷഭ് ഷെട്ടിയുടെ അഭിനയത്തെ പ്രകീർത്തിച്ച രൺവീർ സിങ് അതിലെരംഗം അനുകരിച്ചു കാണിക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലായിരുന്നു അനുകരണമെന്നതിന്റെ പേരിലാണ് കേസ്.
ദേവിയെ വികലമായി അനുകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരുവിലുള്ള അഭിഭാഷകനായ പ്രശാന്ത് മേത്തലാണ് കോടതി യെ സമീപിച്ചത്. കോടതി ഉത്തരവിനെത്തുടർന്ന് ബെംഗളൂരു ഹൈഗ്രൗണ്ട് പോലീസാണ് കേസെടുത്തത്. നേരത്തേ തന്നെ രൺവീർസിങ്ങിൻ്റെ അനുകരണത്തെക്കുറിച്ച് വിമർശനം ഉയർന്നിരുന്നു.നടൻ ക്ഷമാപണവും നടത്തിയിരുന്നു. എന്നാൽ ദേവി പൈശാചിക ശക്തിയാണെന്ന വിധത്തിലുള്ള പരാമർശം നടത്തിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.