റിഷബ് ഷെട്ടിയുടെ കാന്താര മികച്ച ചിത്രം, മികച്ച നടന് എന്നീ വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡ് പട്ടികയില്‍ ഇടം നേടി.ഇതിനര്‍ത്ഥം സിനിമയെ പ്രധാന നോമിനേഷനുകളില്‍ എത്തിക്കുന്നതിന് ഓസ്കാര്‍ അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുണ്ട് എന്നാണ്. ഓസ്കാര്‍ റേസില്‍ വൈകിയെത്തിയതായിരുന്നു കാന്താര. ഇതോടെ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, റിഷബ് ഷെട്ടിയുടെ കാന്താര എന്നീ ചിത്രങ്ങളുടെ ഓസ്കാര്‍ യാത്ര ആരംഭിച്ചു.
അന്തിമ നോമിനേഷനില്‍ കാന്താര എത്തുമോയെന്ന് ഉടന്‍ തന്നെ അറിയാം.റിഷബ് ഷെട്ടിയുടെ കാന്താര 2022-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ആഗോളതലത്തില്‍ 400 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം അടുത്തിടെ തിയേറ്ററുകളില്‍ 100 ദിവസം പൂര്‍ത്തിയാക്കി. 2023-ലെ ഓസ്കാറിനായി കന്താര സമര്‍പ്പിച്ചു, ഇപ്പോള്‍ രണ്ട് വിഭാഗങ്ങളിലായി ഇടംനേടി.
കന്താരയുടെ രചനയും അഭിനയവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റിഷബ് ഷെട്ടിയാണ്. ഭൂത കോല പാരമ്ബര്യത്തിലും (കര്‍ണ്ണാടകയില്‍ പ്രയോഗിച്ചുവരുന്നു) ദേവതയെക്കുറിച്ചുള്ള പുരാണ കഥയിലും സിനിമ സമര്‍ത്ഥമായി നെയ്തെടുക്കുന്നു. സപ്തമി ഗൗഡ, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാത; നടപടികള്‍ മുന്നോട്ട്
ബംഗളൂരു: നിര്‍ദിഷ്ട മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാതയുമായി ബന്ധപ്പെട്ട നടപടികളുമായി മൈസൂരു റെയില്‍വേ ഡിവിഷന് മുന്നോട്ട്.88 കിലോമീറ്ററാണ് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലേക്കുള്ള ദൂരം. രണ്ടു മണിക്കൂറാണ് റോഡുമാര്‍ഗമുള്ള യാത്രാസമയം. റെയില്‍പാത വരുന്നതോടെ ഇതിനേക്കാള്‍ കുറഞ്ഞ സമയംകൊണ്ട് മൈസൂരുവില്‍നിന്ന് കുശാല്‍നഗറിലെത്താന്‍ സാധിക്കും.
കര്‍ണാടകയില്‍ റെയില്‍വേ ശൃംഖലയില്ലാത്ത ഏക ജില്ലയാണ് കുടക്. റെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിനു പരിഹാരമാകും. കുടകിലേക്കുള്ള വിനോദസഞ്ചാരികള്‍ക്കും റെയില്‍പാത പ്രയോജനകരമാകും. 2023 മാര്‍ച്ചോടെ പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആര്) റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2018-19 ബജറ്റിലാണ് മൈസൂരു-കുശാല്‍നഗര്‍ റെയില്‍പാത കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1854 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിര്‍മാണച്ചെലവ്. 2022-23 ബജറ്റില്‍ പദ്ധതിക്കായി 1000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ബെലഗോള, യെല്‍വാല, ബിലിക്കെരെ, ഹുന്‍സൂര്‍, പെരിയപട്ടണ തുടങ്ങി ഒമ്ബതു സ്റ്റേഷനുകളാണുണ്ടാകുക.അതേസമയം, പദ്ധതിക്കെതിരെ പരിസ്ഥിതിപ്രവര്‍ത്തകര്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. പാത കടന്നുപോകുന്ന മേഖലയില്‍ വൃക്ഷങ്ങള്‍ മുറിക്കണമെന്നതാണ് എതിര്‍പ്പിനു കാരണം.
കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയുള്ള പദ്ധതിയായതിനാല്‍ എതിര്‍പ്പ് കാര്യമാക്കാതെ മുന്നോട്ടുപോകാന്‍തന്നെയാണ് അധികൃതരുടെ തീരുമാനം. സര്‍വേയുടെ പുരോഗതി വിലയിരുത്താന്‍ മൈസൂരു-കുടക് എം.പി പ്രതാപസിംഹയുടെ നേതൃത്വത്തില്‍ മൈസൂരു റെയില്‍വേ ഡിവിഷന് ഉദ്യോഗസ്ഥരുടെ യോഗം ഈയടുത്ത് ചേര്‍ന്നിരുന്നു. സര്‍വേയുടെ പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ എം.പിയെ അറിയിച്ചിട്ടുണ്ട്.
നിലവില്‍, പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കണ്ടെത്താന്‍ അന്തിമസര്‍വേ പുരോഗമിക്കുകയാണ്. ഏകദേശം 522 ഹെക്ടര്‍ ഭൂമി വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. സര്‍വേ പൂര്‍ത്തിയാക്കി ഡി.പി.ആര് സമര്‍പ്പിച്ചശേഷം സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കും.