ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിഭന്’.സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലെ ജയ്സല്‍മീറില്‍ അടുത്തിടെയാണ് ആരംഭിച്ചത്.മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ ത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിഭന്. സസ്പെന്സുകള് നിറഞ്ഞ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗംഭീര പ്രകടനം വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നേരത്തേ കമല്‍ ഹാസനും ചിത്രത്തില്‍ വേഷമിടുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.ഇപ്പോള്‍ കാന്താരയിലൂടെ ശ്രദ്ധേയനായ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ പേരാണ് കേള്‍ക്കുന്നത്. ഋഷഭ് ഷെട്ടി ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ താരത്തിന്റെ ആദ്യ മലയാള ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിഭന്.പിങ്ക് വില്ല റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ ഋഷഭ് ഷെട്ടിയെ ക്ഷണിച്ചതായി പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് ആദ്യമായി നിര്‍മിക്കുന്ന ആദ്യ സിനിമയാണിത്. ഒരു ഗുസ്തി താരമായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ബിഗ് ബജറ്റ് പിരീഡ് ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
‘വിചിത്രമായി ഉറങ്ങുന്ന സൂപ്പര്‍ ഹീറോ’; ചിത്രം പങ്കുവെച്ച് സംവിധായകന്; ഇതു പോലുള്ള കുറച്ച് ഫ്രണ്ട്സ് ഉണ്ടെങ്കിലെന്ന് താരം
ഇനിയും വൈകിയാല്‍ പിടിച്ചാല്‍ കിട്ടാണ്ടാവും… വിചിത്രമായി ഉറങ്ങുന്ന സൂപ്പര്‍ ഹീറോ’ എന്ന വിശേഷണത്തോടെ സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടി നടന് ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.കസേരയില്‍ കാലു വെച്ച് നിലത്ത് ഉറങ്ങുന്ന ടൊവിനോയുടെ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രചരിച്ചു.ഭാവിയില്‍ പ്രശ്തനാകുമ്ബോള് ഇടാന്‍ മാറ്റിവെച്ചിരുന്ന ചിത്രമാണെന്നും സൂപ്പര്‍ ഹാറോയ്ക്ക് പിറന്നാള്‍ ആശംസകളും പറഞ്ഞാണ് പോസ്റ്റ്.
ഫോട്ടോയ്ക്ക് ഇതിനോടകം അറുപത്തിരണ്ടായിരത്തിലേറെ ലൈക്കുകള്‍ കിട്ടി. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.’ഭാവിയില്‍ നീ പ്രശസ്തനാകുമ്ബോ ഇടാന്‍ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ!! ഇനിയും വൈകിയാല്‍ ചിലപ്പോ പിടിച്ചാല്‍ കിട്ടാണ്ടാവും.കണ്ടതില്‍ വെച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്നാണ് മാത്തുക്കുട്ടിയുടെ കുറിപ്പ്. ഇതു പോലുള്ള കുറച്ചു ഫ്രണ്ട്സ് ഉണ്ടെങ്കില്‍ ജീവിതത്തില്‍ വേറെ എന്ത് വേണമെന്നായിരുന്നു ടൊവിനോയുടെ മറുപടി.നടന് ടൊവിനോയും മാത്തുക്കുട്ടിയും ചെറുപ്പം മുതല്‍ സുഹൃത്തുക്കളാണ്.
സിനിമരംഗത്ത് എത്തുന്നതിന് മുന്‍പ് ഇരുവരും ഒരു മുറിയിലായിരുന്നു താമസം. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടൊവിനോയുടേതായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ചിത്രം. ട്രിപ്പിള്‍ റോളിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ആഷിക്ക് അബുവിന്റെ നീലവെളിച്ചം, ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങള്‍, ഫോറന്‍സിക് ടീം വീണ്ടുമൊന്നിക്കുന്ന പ്രോജക്ട് എന്നിവയാണ് ടൊവിനോയുടേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.