
കണ്ണൂർ- യശ്വന്ത്പുര എക്സ്പ്രസ് പാളം തെറ്റിയ സംഭവം: സ്വാഭാവിക അപകടമെന്ന് റെയിൽവേ റിപ്പോർട്ട്. ബെംഗളൂരു ധർമപുരിക്കുസമീപം റെയിൽവേ ട്രാക്കിലേക്ക് പാറക്കല്ലുകൾ ഇടിഞ്ഞുവീണ് കണ്ണൂർ-യശ്വന്ത്പുര എക്സ്പ്രസിന്റെ 7 കോച്ചുകൾ പാളം തെറ്റിയ സംഭവത്തിൽ വീഴ്ചയില്ലെന്നും സ്വാഭാവിക അപകടമാണെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അന്വേഷണ റിപ്പോർട്ട്. കനത്ത മഴയിലാണ് പാറക്കല്ലുകൾ ഇടിഞ്ഞുവീണതെന്ന് മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
മെക്കാനിക്കൽ, സിവിൽ, ട്രാഫിക് വിഭാഗങ്ങളുടെ മേധാവികളാണ് സമിതിയിലുള്ളത്. പ്രദേശത്ത് മഴവെള്ളം ഒഴുകാനുള്ള ചാലുകൾ അടഞ്ഞുകിടന്നത് യഥാസമയം ശരിയാക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രെയിനിന്റെ എൻജിനും 4 കോച്ചുകളും പിന്നിട്ട ശേഷമാണ് കല്ലുവീണത്. പ്രദേശത്ത് അന്നേദിവസം നടത്തിയ പതിവ് പരിശോധനയിൽ അപകടസാധ്യത ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം ഡിസംബർ 12ന് പുലർച്ചെയാണ് തൊപ്പൂരിനും ശിവദിക്കും ഇടയിൽ ട്രാക്കിലേക്ക് വലിയ പാറക്കല്ലുകൾ ഇടിഞ്ഞുവീണു കണ്ണൂരിൽ നിന്ന് യശ്വന്ത്പുരയിലേക്ക് വരികയായിരുന്ന ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റിയത്. 2348 യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റില്ല. 3 തേഡ് എസി കോച്ചുകളും 4 സ്ലീപ്പർ കോച്ചുകളുമാണ് പാളംതെറ്റിയത്. അപകടത്തെ തുടർന്ന് മേഖലയിൽ ട്രെയിനുകൾക്കുള്ള വേഗനിയന്ത്രണം തുടരുന്നുണ്ട്.

കായികമായി സംഭവിക്കുന്ന പരിക്കുകൾ, നീർകെട്ട്, ചിരട്ടയുടേ സ്ഥാന വിത്യാസം തുടങ്ങിയ കാരണങ്ങൾ കൊണ്ടു വരുന്ന കാൽമുട്ട് വേദനക്ക് ഫിസിയോതെറാപ്പി ആവശ്യമാണ്. സന്ധി തേയ്മാനത്തിന്റെ
തീവ്രത കുറക്കാനും ഫിസിയോതെറാപ്പി സഹായകരമാണ്.
SOUL PHYSIO
Physiotherapy clinic & Sports fitness centre
🏥 BRANCHES : Kalkare, Koramangala, K. Chansandra, HSR, vijayanagar & Kerala
ഓർത്തോ, സ്പോർട്സ്, ന്യൂറോ, പീഡിയാട്രിക്, പോസ്റ്റ് കോവിഡ് ഫിസിയോതെറാപ്പി സർവ്വീസ്
Physiotherapist:
JITHIN J
MPT (Orthopedic & Sports,CDNT, (DFM – FIFA)
RIZVAN UNAIS
MPT ( Sports medicine )
ഫോൺ:7356042239
(നങ്ങളുടെ സേവനം ഇനി നിങ്ങളുടെ വീടുകളിലും ലഭ്യമാണ് )
Watsap :https://whatsapp.com/biz/
INSTAGRAM : https://www.instagram.com/soul_physio/
WEBSITE : http://soulrehabs.com/