Home Featured ബെംഗളൂരുവിൽ സ്കൂട്ടറപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.

ബെംഗളൂരുവിൽ സ്കൂട്ടറപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു.

ബെംഗളൂരു:ബെംഗളൂരു തുമകൂരുറോഡിൽ സ്‌കൂട്ടറപകടത്തിൽ മലയാളിയുവാവ് മരിച്ചു. കണ്ണൂർ പേരാവൂർ മുരിങ്ങോടി മാലോടൻ ഹൗസിൽ ഷബീർ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.30-ഓടെയാണ് അപകടമുണ്ടായത്. തുമകൂരു റോഡ് സോളദേവനഹള്ളിയിൽ പ്രവർത്തിക്കുന്ന ഷബീറിന്റെ റെസ്‌റ്റോറന്റിൽനിന്ന് താമസസ്ഥലത്തേക്ക് സഹോദരനൊപ്പം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രധാനറോഡിൽനിന്ന് ഇടറോഡിലേക്ക് തിരിഞ്ഞപ്പോൾ പിറകിലൂടെ വന്ന മറ്റൊരു സ്കൂട്ടർ ഇവർ സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷബീറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.കെ.വി .ഹംസയുടെയും ഖദീജയുടെയും മകനാണ് ഷബീർ. ഭാര്യ: ഫായിസ. സഹോദരങ്ങൾ: സജീർ, ഷക്കീർ (ഖത്തർ), സജിന.

മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു

ബംഗളൂരുവില്‍ നടന്ന വാഹനാപകടത്തില്‍ ബാലരാമപുരം സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. ബംഗളൂരു ആര്‍.ആര്‍ കോളേജില്‍ ഫാഷന്‍ ഡിസൈനിംഗ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ ബാലരാമപുരം ഐത്തിയൂര്‍ വാറുവിള തിരുവാതിരയില്‍ പ്രവിതയാണ് (22) മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. സ്‌കൂട്ടറില്‍ പോകുന്നതിനിടെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു.

ഇടിച്ച വാഹനം നിറുത്താതെപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവിതയെ ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ എട്ടിന് മരിച്ചു. തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥനായ ഷിബുവിന്റേയും സിവില്‍ സപ്ലൈസ് വകുപ്പ് ജീവക്കാരി മിനിയുടേയും മകളാണ്. സഹോദരന്‍: പ്രവീണ്‍.

You may also like

error: Content is protected !!
Join Our WhatsApp Group