Home Featured കണ്ണൂരിലെ ഒമ്ബതുകാരി ഫാത്തിമ ബംഗളൂരുവില്‍ ഡോക്ടര്‍

കണ്ണൂരിലെ ഒമ്ബതുകാരി ഫാത്തിമ ബംഗളൂരുവില്‍ ഡോക്ടര്‍

ബംഗളൂരു: കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ എ.കെ. ഫാത്തിമ (ഒമ്ബത്) ബംഗളൂരുവില്‍ ഒരു ദിവസത്തേക്ക് ഡോക്ടറായി. തലസീമിയ രോഗിയായ ഫാത്തിമയുടെ ആഗ്രഹമാണ് ബംഗളൂരു നാരായണ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സഫലമാക്കിയത്.ശസ്ത്രക്രിയക്കുശേഷമുള്ള പരിശോധനകള്‍ക്കായി കഴിഞ്ഞ ആഴ്ചയാണ് ഫാത്തിമയും രക്ഷിതാക്കളും ആശുപത്രിയിലെത്തിയത്.

ഭാവിയില്‍ ഡോക്ടറാകണമെന്നാണ് ആഗ്രഹമെന്ന് ഫാത്തിമ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു.തുടര്‍ന്നാണ് ‘മേക്ക് എ വിഷ്’ ഫൗണ്ടേഷനുമായി സഹകരിച്ച്‌ ഫാത്തിമയെ ഒരുദിവസത്തേക്ക് ഡോക്ടറാക്കിയത്. പീഡിയാട്രിക് ഹെമറ്റോളജി, ഓങ്കോളജി ആന്‍ഡ് ബോണ്‍മാരോ ട്രാന്‍സ് പ്ലാന്‍റേഷന്‍ വിഭാഗത്തിലാണ് ഫാത്തിമ പരിശോധന നടത്തിയത്. ഈ വിഭാഗത്തിന്‍റെ തലവന്‍ ഡോ. സുനില്‍ ഭട്ടാണ് നേതൃത്വം നല്‍കിയത്. ഏറെ സന്തോഷമായെന്നും ഈ ദിനം മറക്കില്ലെന്നും ഫാത്തിമ പറഞ്ഞു.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ഇനി RTO യില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല, വീട്ടിലിരുന്നെടുക്കാം!

മുന്‍പ് ഡ്രൈവിംഗ് ലൈസന്‍സിനായി ആര്‍ടിഒയില്‍ (RTO) മാസങ്ങളോളം കയറിയിറങ്ങേണ്ട ആവശ്യമുണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഈ പ്രശ്‌നം മറികടക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. അതനുസരിച്ച്‌ ഇപ്പോള്‍ നിങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് ആര്‍ടിഒയില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല അതുപോലെ അതിനായി ഏജന്റ് മുഖേന അപേക്ഷിക്കുകയോക്കേണ്ട ആവശ്യവുമില്ല. ഇനി നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ട് ഡ്രൈവിംഗ് ലൈസന്‍സ് മുതല്‍ വാഹന രജിസ്ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇപ്പോഴിതാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയം പൗരന്മാര്‍ക്കായി ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നീ പെര്‍മിറ്റുമായി ബന്ധപ്പെട്ട 58 ഓളം സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്.ഈ സൗകര്യം ഓണ്‍ലൈനില്‍ ലഭ്യമാകും.

ഈ 58 ഓണ്‍ലൈന്‍ സേവനങ്ങളുടെ പ്രയോജനം ആധാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ആളുകള്‍ക്ക് മാത്രമേ ലഭ്യമാകൂ. ആധാര്‍ വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ലേണിംഗ് ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷ, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട നിരവധി ജോലികള്‍ വീട്ടിലിരുന്ന് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇതോടൊപ്പം ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് അപേക്ഷിക്കുന്നത്തിനും, ലൈസന്‍സിലെ വിലാസം പുതുക്കുന്നതും വാഹന കൈമാറ്റത്തിന് അപേക്ഷിക്കുന്നതും ഇപ്പോള്‍ ഓണ്‍ലൈനായി ചെയ്യാം.ഏതൊരു വ്യക്തിക്കും ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. പക്ഷെ അവരുടെ കയ്യില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്.. ഇതോടൊപ്പം ആ വ്യക്തി തന്റെ ആധാര്‍ കാര്‍ഡിന്റെ വെരിഫിക്കേഷന്‍ നടത്തേണ്ടതുണ്ട്.

അപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടായിരിക്കും ഇനി ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ എന്തുചെയ്യുമെന്ന് അല്ലെ. അതായത് ഇതുവരെ ആധാര്‍ കാര്‍ഡ് ഇല്ലാത്തവരുടെ കാര്യത്തിലും സര്‍ക്കാര്‍ പൂര്‍ണ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, CMVR- 1989 റൂള്‍ അനുസരിച്ച്‌ ആധാറല്ലാതെ മറ്റേതെങ്കിലും രേഖകളും സമര്‍പ്പിക്കാം. മന്ത്രലയത്തിന്റെ അഭിപ്രായത്തില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് ആര്‍ടിഒ ഓഫീസിലെ തിരക്ക് കുറയ്ക്കുമെന്നാണ്. ഇതോടൊപ്പം ആളുകളുടെ സമയവും ലാഭിക്കും.

16-18 വയസ് പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം! ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ 18 വയസ്സ് അനിവാര്യമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. നിലവിലുള്ള നിയമമനുസരിച്ച്‌ 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കും ലേണിംഗ് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. എന്നാല്‍ ഈ ലൈസന്‍സെടുക്കുന്ന ആളുകള്‍ക്ക് ഗിയര്‍ ഇല്ലാത്ത വാഹനമോടിക്കാന്‍ മാത്രമേ കഴിയൂ.

കൂടാതെ ഈ ലൈസന്‍സ് ലഭിക്കുന്നതിന് മാതാപിതാക്കളുടെസമ്മതംകൂടി ആവശ്യമാണ്. ഈ ലൈസന്‍സിന്റെ പ്രത്യേകത ഇത് നിങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ട് അപ്ലൈ ചെയ്യാം എന്നതാണ്. ഇതിനായി നിങ്ങള്‍ക്ക് ഒരു സാധാരണ ടെസ്റ്റ് നല്‍കേണ്ടിവരും.

You may also like

error: Content is protected !!
Join Our WhatsApp Group