കണ്ണൂർ : പൊയിലൂരില്‍ അയല്‍വാസിയായ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പത്താം ക്ലാസുകാരനെതിരെ കൊളവല്ലൂർ പോലീസ് കേസെടുത്തു.കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് അവധിക്കാലത്ത് വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. കുട്ടി വിവരം തന്റെ സുഹൃത്തിനോട് പങ്കുവെച്ചതോടെയാണ് ക്രൂരമായ ഈ സംഭവം പുറംലോകം അറിയുന്നത്.തുടർന്ന് വീട്ടുകാർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ മാസം അഞ്ചാം തീയതിയാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.