ഹാസൻ ജില്ലയിൽ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകൾക്കിടയിൽ അചങ്കി-ദോഡ്ഡനഗരയിൽ വെള്ളിയാഴ്ച മണ്ണിടിച്ചിലിൽപ്പെട്ട പാളം ഗതാഗതയോഗ്യമാക്കാനായില്ല. മണ്ണു നീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.എന്നാൽ ഈ പ്രവൃത്തി എപ്പോൾ പൂർത്തിയാവും എന്നതിൽ അനിശ്ചിതത്വം തുടരുന്നു.കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) കണ്ണൂർ-കെ.എസ്.ആർ. ബംഗളൂരു എക്സ്പ്രസ് (16512) െട്രയിനുകളുടെ ഞായറാഴ്ചയിലേയും തിങ്കളാഴ്ചയിലേയും സർവീസുകൾ റദ്ദാക്കി.
വെള്ളിയാഴ്ച ഉച്ചക്ക് 12-ഓടെയാണ് പാളത്തിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു കഴിഞ്ഞ മാസം 26ന് ഹാസൻ യെഡകുമേരി, കഡഗരവള്ളി മേഖലയിൽ മണ്ണിടിഞ്ഞ് റദ്ദാക്കിയ 12 ട്രെയിൻ സർവീസുകൾ കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളിൽ പുനരാരംഭിച്ചെങ്കിലും ശനിയാഴ്ച വീണ്ടും മണ്ണിടിയുകയായിരുന്നു. ഇതേത്തുടർന്ന് റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്ത ട്രയിൻ സർവീസുകൾ ചൊവ്വാഴ്ചയാണ് പുനഃസ്ഥാപിച്ചത്.
ബൈക്ക് റൈഡുകള്‍ക്ക് കൊണ്ടുപോകാത്തതുകൊണ്ട് കാമുകി ഉപേക്ഷിച്ചു ! പ്രതികാരമായി ബൈക്ക് മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍
ബൈക്ക് റൈഡുകള്‍ക്ക് കൊണ്ടുപോകുന്നില്ലെന്ന് പറഞ്ഞ് തന്നെ ഉപേക്ഷിച്ച കാമുകിയോടുള്ള പ്രതികാരമായി ബൈക്ക് മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍.ലക്‌നൗ ബിജ്‌നോർ സ്വദേശിയായ രാഹുലാണ് പോലീസിന്റെ വലയിലായത്.ഇയാള്‍ മോഷ്ടിച്ചെടുത്ത 25 ഓളം ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ബൈക്ക് റൈഡുകള്‍ക്ക് കൊണ്ടുപോകുന്നില്ലെന്ന് ആരോപിച്ച് തന്നെ ഉപേക്ഷിച്ച കാമുകിയോടുള്ള പ്രതികാരമായാണ് താൻ ബൈക്ക് മോഷണം ആരംഭിച്ചതെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് പോലീസിനോട് സമ്മതിച്ചു.
കാമുകി പോയതിന് ശേഷം ലഹരിയ്ക്ക് അടിയമായ ഇയാള്‍ പിന്നീട് മോഷണ ബൈക്കുകളില്‍ ചെന്ന് കാമുകിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം.ബൈക്കുകള്‍ മോഷണം പോകുന്നുവെന്ന് കാട്ടി പോലീസ് സ്‌റ്റേഷനില്‍ പതിവായി പരാതി എത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ പിടിയിലായത്. ബൈക്കില്‍ കടന്ന് കളയാൻ ശ്രമിച്ച രാഹുലിനെ പിന്തുടർന്നായിരുന്നു പോലീസ് പിടികൂടിയത്.
മോഷ്ടിക്കുന്ന ബെക്കുകള്‍ വിറ്റ കാശാണ് ഇയാള്‍ ലഹരി വാങ്ങാൻ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.