Home Featured കണ്ണൂർ-ബെംഗളൂരു വിമാന സർവീസ് റദ്ദാക്കി

കണ്ണൂർ-ബെംഗളൂരു വിമാന സർവീസ് റദ്ദാക്കി

മട്ടന്നൂർ:കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ഞായറാഴ്ച രാത്രിയിലെ ഇൻഡിഗോ സർവീസ് റദ്ദാക്കി. രാത്രി 9.30-ന് കണ്ണൂരിലെത്തിച്ചേരേണ്ട സർവീസാണ് റദ്ദാക്കിയത്. 9.55-ന് ബെംഗളൂരുവിലേക്കുള്ള സർവീസും റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് റദ്ദാക്കുന്നതെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.കൊച്ചിയിൽനിന്ന് ഞായറാഴ്ച രാത്രി 8.30-ന് എത്തേണ്ട ഇൻഡിഗോ വിമാനം ഒന്നരമണിക്കൂറോളം വൈകിയാണ് എത്തിയത്. ചെന്നൈയിലേക്കുള്ള സർവീസും ഒന്നരമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

വിമാനം വൈകുമെന്ന് അറിയിപ്പ്; പൈലറ്റിനെ മര്‍ദ്ദിച്ച്‌ യാത്രക്കാരന്‍, കേസ്

വിമാനം വൈകുമെന്ന് അറിയിപ്പ് നല്‍കിയതിനു പിന്നാലെ പൈലറ്റിനെ മര്‍ദ്ദിച്ച്‌ യാത്രക്കാരന്‍. ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനം (6ഇ-2175) മൂടല്‍മഞ്ഞ് കാരണം ഏതാനും മണിക്കൂറുകള്‍ വൈകുമെന്ന് പൈലറ്റ് അറിയിച്ചതിനു പിന്നാലെ പിന്‍സീറ്റിലിരുന്ന മഞ്ഞ ടീഷര്‍ട്ട് ധരിച്ച യാത്രക്കാരന്‍ എഴുന്നേറ്റ് വന്ന് മര്‍ദ്ദിക്കുകയായിരുന്നു.സഹില്‍ കട്ടാരിയ എന്ന യാത്രക്കാരനാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ ഇന്‍ഡിഗോ കമ്ബനി പരാതി നല്‍കി. യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും സുരക്ഷാ അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വൈകുന്നത് പതിവാണ്. ഇന്ന് 110 വിമാനങ്ങള്‍ വൈകുകയും 79 എണ്ണം റദ്ദാക്കുകയും ചെയ്തു. ഇന്നലെയും സര്‍വീസുകള്‍ എട്ടു മണിക്കൂര്‍ വരെ വൈകിയാണ് നടന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group