ബംഗളൂരു: മംഗളൂരു വഴി കണ്ണൂരിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍ ബംഗളൂരു-കണ്ണൂര്‍-കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് (16511/16512) ചൊവ്വാഴ്ച 25 മിനിറ്റ് വൈകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.മംഗളൂരുവിന് സമീപം ജൊക്കാട്ടെക്കും പാടീലിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാടീല്‍ സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിടുന്നതാണ് വൈകാന്‍ കാരണം.
ആളില്ലാത്ത വീട്ടില്‍ കയറിയ കള്ളന്‍ ഷേവ് ചെയ്ത് ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച് മടങ്ങി
കോട്ടയം: ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ ഷേവ് ചെയ്ത് ഫ്രിഡ്ജിലിരുന്ന കശുവണ്ടിയും കഴിച്ച് മടങ്ങി.വൈക്കത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട് കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് പ്രവേശിച്ചത്. കയ്യില്‍ കൊച്ചു മണ്‍വെട്ടിയുമായാണ് മോഷ്ടാവ് എത്തിയത്.വാതില്‍ കുത്തിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിച്ചെങ്കിലും മോഷ്ടിക്കാന്‍ പാകത്തിന് ഒന്നും തന്നെ കള്ളന് ലഭിച്ചില്ല.
ഫ്രിഡ്ജിലിരുന്ന കശുവണ്ടി കട്ടിലില്‍ കൊണ്ടു വച്ചു കഴിച്ചതിന്റെ ലക്ഷണമുണ്ട്. മുറിയിലാകെ രോമം പടര്‍ന്ന് കിടക്കുന്നതിനാല്‍ കള്ളന്‍ ഷേവ് ചെയ്ത ശേഷമാണ് കടന്നതെന്നും പൊലീസ് അനുമാനിക്കുന്നു.മുറിയില്‍ തുണികളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. സമീപത്തുള്ള വീടിന് ചുറ്റും കള്ളന്‍ കറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ ഈ വീട്ടില്‍ മോഷണത്തിനായി കയറിയില്ല. പകരം പുറത്തുണ്ടായിരുന്ന ചില സാധനങ്ങള്‍ കളവ് പോയിട്ടുണ്ട്.