കണ്ണൂർ-ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് 13-ന് പുനരാരംഭിക്കും. വെള്ളിയാഴ്ചകളിൽ മാത്രമാണ് സർവീസ്. രാവിലെ 6.10-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 7.10-ന് ബെംഗളൂരുവിലെത്തും. തിരികെ 8.10-ന് പുറപ്പെട്ട് 9.10-ന് കണ്ണൂരിലെത്തും. കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ഇൻഡിഗോ രണ്ട് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.
ഈന്തപ്പഴത്തിൽ നിന്ന് കോള അവതരിപ്പിച്ച് സൗദി; കൊക്ക കോളയ്ക്കും പെപ്സിക്കും ഭീഷണിയാകുമോ
ഈന്തപ്പഴത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ കോള അവതരിപ്പിച്ച് സൗദി അറേബ്യ. ’മിലാഫ് കോള’ എന്ന ഉത്പന്നം റിയാദ് ഡേറ്റ് ഫെസ്റ്റിവലിലാണ് അവതരിപ്പിച്ചത്. സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സബ്സിഡിയറിയായ തുറാത്ത് അൽ-മദീന പുറത്തിറക്കിയ ഈ സോഫ്റ്റ് ഡ്രിങ്ക് പെപ്സി, കൊക്ക കോള അടക്കമുള്ള വമ്പൻമാർക്ക് വെല്ലുവിളിയാകുമോ എന്നാണ് ഇനി അറിയേണ്ടത്.
കോൺ സിറപ്പിൽ നിന്നോ കരിമ്പിൻ പഞ്ചസാരയിൽ നിന്നോ ആണ് സാധാരണ കോളകൾ നിർമിക്കുന്നത്. എന്നാൽ മിലാഫ് കോളയിൽ പഞ്ചസാര അടങ്ങിയിട്ടില്ലെന്നും ഈന്തപ്പഴത്തിന്റെ സൂപ്പർ ഗുണങ്ങളെല്ലാം അടങ്ങിയിട്ടുണ്ടെന്നും ഉത്പാദകര്‍ പറയുന്നു. ഇതിനൊപ്പം രുചിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പരമ്പരാഗത സോഫ്റ്റ് ഡ്രിങ്കുകൾക്ക് ആരോഗ്യകരമായ ഒരു ബദലായി മാറുമെന്നും ഇൻഡിപെൻഡന്റിലെ റിപ്പോര്‍ട്ടിൽ പറയുന്നു.
കമ്പനിയുടെ സിഇഒ ബാന്ദർ അൽ ഖഹ്താനിയും സൗദി കൃഷി മന്ത്രി അബ്ദുൽറഹ്മാൻ അൽ ഫദ്ലിയും ചേർന്ന് റിയാദ് ഡേറ്റ് ഫെസ്റ്റിവലിലാണ് മിലാഫ് കോള പുറത്തിറക്കിയത്.ഈന്തപ്പഴം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ടായാണ് കണക്കാക്കുന്നത്. ഒട്ടേറെ മധുര പലഹാരങ്ങളിലും ഭക്ഷണ പദാർത്ഥങ്ങളിലും പ്രകൃതിദത്ത സ്വീറ്റ്നറായി ഈന്തപ്പഴം ഉപയോഗിച്ചുവരുന്നു. തദ്ദേശീയമായി ലഭ്യമായ ഏറ്റവും ഗുണമേന്മയുള്ള ഈന്തപ്പഴം ഉപയോഗിച്ചാണ് മിലാഫ് കോള നിർമിക്കുന്നത്. നാരുകളാലും ധാതു ലവണങ്ങളാലും സമ്പന്നമാണ് ഈന്തപ്പഴം. ഈ ഗുണങ്ങൾ കോളയിലൂടെ ലഭ്യമാകുന്നു എന്നതാണ് നേട്ടമെന്ന് നിർമാതാക്കൾ പറയുന്നു.
ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ നിറഞ്ഞ പ്രീമിയം ഈന്തപ്പഴങ്ങളാണ് മിലാഫ് കോളയുടെ പ്രധാന ചേരുവ. മിലാഫ് കോളയിൽ പഞ്ചസാര അടങ്ങിയിട്ടില്ലെന്നും സൂപ്പർഫുഡിന്റെ ആരോഗ്യ ഗുണങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അവകാശപ്പെടുന്നു.
ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നതിന് പുറമെ, ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡുകൾ പാലിച്ചും പരിസ്ഥിതി സൗഹാർദപരമായുമാണ് സൗദിയുടെ കോള വിപണിയിലെത്തുന്നത്. സാമ്പത്തിക മേഖലയിലെ വൈവിധ്യവൽക്കരണം, തദ്ദേശീയ ഉത്പന്നങ്ങൾക്ക് നൽകുന്ന പിന്തുണ എന്നിങ്ങനെ സൗദിയുടെ കാഴ്ച്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ഒരു ഉത്പന്നം കൂടിയാണ് മിലാഫ് കോള.