ബെംഗളൂരുവിലെ താമസ സ്ഥലത്ത് മമ്ബറം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രവാസിയായ മമ്ബറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യയെ (24) ആണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകിട്ടോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് വൈകിട്ടോടെ പോയതായിരുന്നു. സംസ്കാരം നടത്തി. സഹോദരി നോവ.
മലപ്പുറത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: ഇന്ന് പുലര്‍ച്ചെ വളാഞ്ചേരി മൂച്ചിക്കല്‍ ബൈപാസിന് സമീപം ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകൻ മരിച്ചു. റോഡരികിലെ കടമുറിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പാലക്കാട് പട്ടാമ്ബി ചെമ്ബ്ര സ്വദേശി പ്രസാദാണ് മരിച്ചത്. പ്രസാദ് ഫിസിക്സ് അധ്യാപകനായി വളാഞ്ചേരി മജ്ലിസ് കോളേജില്‍ ജോലി ചെയ്ത് വരികയായിരുന്നുപുലര്ച്ചെ മൂന്ന് മണിയോടെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ അധ്യപാകനെ വളാഞ്ചേരി പൊലീസാണ് അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും പ്രസാദ് മരിച്ചിരുന്നു. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.