
ബംഗളുരു: കര്‍ണാടകയില്‍ ഹാസനിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നു കിട്ടിയ ഒരു കത്താണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കാം വലിയ ചര്‍ച്ചയായിരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തിനു മാത്രം നട തുറക്കുന്ന ക്ഷേത്രത്തില്‍ ഇത്തവണ ഉത്സവത്തിനു ശേഷം പണം എണ്ണാന്‍ കാണിക്ക വഞ്ചി തുറന്നപ്പോഴാണ് രക്തം കൊണ്ടെഴുതിയ ഒരു കത്തു കിട്ടിയത്. കാമുകനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്നും വീട്ടുകാര്‍ തനിക്കുവേറെ കല്യാണം ആലോചിക്കരുതെന്നും അങ്ങനെ ആലോചിച്ചാല്‍ അതു തടയണമെന്നും ആണ് ദൈവത്തിന് എഴുതിയ കത്തില്‍ പറയുന്നത്. രക്തം കൊണ്ട് കന്നടയിലാണ് യുവതി കത്തെഴുതിയിരിക്കുന്നത്. അതേസമയം, യുവതിയുടെ വിവരങ്ങള്‍ ക്ഷേത്രാധികാരികള്‍ പുറത്തുവിട്ടിട്ടില്ല.