Home Featured കന്നഡ സാഹിത്യ സമ്മേളനം സെപ്റ്റംബറിൽ നടത്തും:ബസവരാജ് ബൊമ്മ

കന്നഡ സാഹിത്യ സമ്മേളനം സെപ്റ്റംബറിൽ നടത്തും:ബസവരാജ് ബൊമ്മ

ബംഗളുരു: ഈ വർഷത്തെ കന്നഡ സാഹിത്യ സമ്മേളനം സെപ്റ്റംബർ 23-25 വരെ ഹാവേരിയിൽ നടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ലോകമെമ്പാടും നിന്നെത്തുന്ന ക്ഷണിതാക്കളെ ഹാവേരിക്കു പുറമേ ഹുബ്ബള്ളി, ദാവനഗെരെ എന്നിവിടങ്ങളിലായി പാർപ്പിക്കാനുള്ള സൗകര്യമൊരുക്കും.

കുംഭമേളയ്ക്ക് സമാനമായ ടെന്റുകളാകും അതിഥികൾക്കായി ഒരുക്കുന്നത്. സമ്മേളനത്തിനായി 20 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. കന്നഡ സാംസ്കാരിക മന്ത്രി സുനിൽ കുമാർ, എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശഖര കമ്പാർ തുടങ്ങിയവർ യോഗത്തിൽ പങ്കടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group