Home Featured കന്നഡ റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു

കന്നഡ റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു : ‘നന്നമ്മ സൂപ്പര്‍ സ്റ്റാര്‍’ എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരം ആറു വയസ്സുകാരി സമന്‍വി രൂപേഷ് അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കെ ടിപ്പറിടിച്ചു മരിച്ചു. പ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനകപുര റോഡിലെ വജറഹള്ളി ക്രോസില്‍ ടിപ്പര്‍ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം.

ടിവി താരമായ അമ്മ അമൃത നായിഡുവിനെ (34) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമന്‍വിയുടെ പിതാവ് രൂപേഷ് ട്രാഫിക് വാര്‍ഡനാണ്. ഷോപ്പിങ്ങിനു ശേഷം അമൃതയും സമന്‍വിയും സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്ബോള്‍ കോനനകുണ്ഡെ ക്രോസില്‍ വച്ച്‌ അതിവേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു.

അമ്മയും മകളും റോഡിലേക്കു തെറിച്ചുവീണു. സമന്‍വിയുടെ തലയിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സമന്‍വിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group