ബെംഗളൂരു: ഭാര്യയ്ക്കു ലഹരിമരുന്നു വില്‍പനക്കാരനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കന്നഡ നടനും നിര്‍മാതാവുമായ ടി.ചന്ദ്രശേഖര്‍ പൊലീസില്‍ പരാതി നല്‍കി.തന്റെ ഭാര്യ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്നു വില്‍പനക്കാരനുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖര്‍ പരാതിയില്‍ പറയുന്നു.താൻ വീട്ടിലില്ലാത്ത സമയത്ത് ലഹരിമരുന്ന് വില്‍പനക്കാരനായ ലക്ഷ്മീഷ് പ്രഭു എന്നയാള്‍ വീട്ടിലെത്തിയെന്നും ഭാര്യയ്ക്കൊപ്പം കണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.
ബെംഗളൂരുവിലെ ചെന്നമന കേരെ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ കേസ് റജിസ്റ്റര്‍ ചെയ്തു.അതേസമയം, ചന്ദ്രശേഖറിനെതിരെ ഭാര്യയും പൊലീസില്‍ പരാതില്‍ നല്‍കി. തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും തന്റെ സുഹൃത്തായ ലക്ഷ്മീഷ് പ്രഭുവിനെ ചന്ദ്രശേഖര്‍ ആക്രമിച്ചെന്നും ആരോപിച്ചാണ് പരാതി നല്‍കിയത്. ‘ഹീഗോന്ദു ദിന’, ‘അപ്പുഗെ’ തുടങ്ങിയ കന്നഡ ചിത്രങ്ങളുടെ നിര്‍മാതാവാണ് ചന്ദ്രശേഖര്‍.
ടൈറ്റാനിക്ക് കപ്പല്‍ കാണാനുളള ടൈറ്റന്റെ യാത്രയിലേക്ക് തനിക്കും ക്ഷണം ലഭിച്ചിരുന്നതായി പ്രമുഖ യൂട്യൂബര്‍
ടൈറ്റാൻ എന്ന സമുദ്രപേടകത്തിന്റെ തകര്‍ച്ചയും യാത്രക്കാര്‍ അഞ്ചുപേരും മരണവും ലോകത്തെ ഏറെ സങ്കടത്തിലാഴളത്തിയിരുന്നു.യാത്ര സംഘടിപ്പിച്ച ഓഷന്‍ഗേറ്റിന്റെ സിഇഒ അടക്കം മരിച്ചവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഈ ദൗത്യ സംഘത്തില്‍ താനും ഉണ്ടാവേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പ്രമുഖ യൂട്യൂബര്‍.താനും ആ യാത്രയില്‍ ഉള്‍പ്പെടേണ്ട ആളായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിസ്റ്റര്‍ ബീസ്റ്റ് എന്ന് അറിയപ്പെടുന്ന ജിമ്മി ഡൊണാള്‍ഡ്സണ്‍ . ജിമ്മിയും യാത്രയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍, ആ ക്ഷണം അയാള്‍ നിരസിക്കുകയായിരുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് യാത്രക്കുള്ള ക്ഷണം നിരസിച്ചത് എന്ന കാര്യം യൂട്യൂബര്‍ വ്യക്തമാക്കിയിട്ടില്ല. ഇദ്ദേഹം ഒരു സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്ക് വയ്ക്കുകയും ഇതിനൊപ്പം അന്തര്‍വാഹിനിയിലേക്ക് ഈ മാസം ആദ്യം തന്നെ ക്ഷണിച്ചിരുന്നു. താന്‍ ഇല്ലെന്ന് അറിയിക്കുകയായിരുന്നു എന്നും ജിമ്മി പറയുന്നു.തന്റെ ആരാധകരില്‍ പലരും താന്‍ ഈ ക്ഷണം നിരസിച്ചതില്‍ ആശ്വസിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.
പലരും, ആ യാത്രക്കുള്ള ക്ഷണം നിരസിക്കാന്‍ എന്തെങ്കിലും പ്രത്യേകം കാരണങ്ങളുണ്ടായിരുന്നോ എന്ന് അറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു. അതേ സമയം യാത്രയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചിലര്‍ പങ്ക് വച്ചു. നേരത്തെ നാല് യാത്രകള്‍ കൂടി പദ്ധതിയിട്ടിരുന്നു, എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ നാലും ഒഴിവാക്കുകയായിരുന്നു. അഞ്ചാമത്തേതിലേക്കായിരിക്കണം ജിമ്മിയെ ക്ഷണിച്ചിരിക്കുക, എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.