Home Featured 9 കോടി പ്രതിഫലമായി വാങ്ങി, സിനിമ ചെയ്യാതെ കബളിപ്പിക്കുന്നു; കിച്ച സുദീപിനെതിരെ കന്നഡ നിര്‍മാതാവ്

9 കോടി പ്രതിഫലമായി വാങ്ങി, സിനിമ ചെയ്യാതെ കബളിപ്പിക്കുന്നു; കിച്ച സുദീപിനെതിരെ കന്നഡ നിര്‍മാതാവ്

ബെംഗളൂരു: കന്നഡ താരം കിച്ച സുദീപ് പ്രതിഫലം വാങ്ങിയ ശേഷം സിനിമ ചെയ്യാതെ കബളിപ്പിച്ചുവെന്ന ആരോപണവുമായി നിര്‍മാതാവ് എം.എന്‍ കുമാര്‍.കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. “ഇതുവരെ അദ്ദേഹത്തിന്‍റെ നാല് സിനിമകള്‍ ഞാൻ നിര്‍മ്മിച്ചിട്ടുണ്ട്. മുകുന്ദ മുരാരി ആയിരുന്നു അവസാന ചിത്രം. അതിനു ശേഷം ഞങ്ങള്‍ മറ്റൊരു സിനിമയുടെ ചര്‍ച്ച നടത്തി.സുദീപായിരുന്നു നായകന്‍. ഇതിനോടകം തന്നെ പ്രതിഫലം മുഴുവന്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഇതുവരെ ഡേറ്റ് നല്‍കിയിട്ടില്ല.

ഞാൻ സുദീപ്ന് 9 കോടി രൂപ നല്‍കി. അദ്ദേഹത്തിന്‍റെ അടുക്കളയുടെ നിര്‍മാണത്തിനായി 10 ലക്ഷം രൂപ പോലും നല്‍കി. കൂടാതെ സംവിധായകൻ നന്ദ കിഷോറിന് അഡ്വാൻസും നല്‍കി മുട്ടാട്ടി സത്യരാജു ഫിലിം ചേമ്ബറില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രത്തിന്‍റെ ടൈറ്റില്‍ വാങ്ങി.എന്നാല്‍ ഇപ്പോള്‍ ഒരു തമിഴ് നിര്‍മാതാവിനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സുദീപ്. കൊടിഗൊബ്ബ 3, പൈല്‍വാൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്‍റെ സിനിമ തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് നടന്നില്ല. പിന്നീട് ഓരോ കാരണം പറഞ്ഞ് ചിത്രം ഒഴിവാക്കുകയായിരുന്നു” കുമാര്‍ പറയുന്നു.

തന്‍റെ ഫോണ്‍കോളുകള്‍ സ്വീകരിക്കാറില്ലെന്നും ഫോണ്‍ നമ്ബര്‍ പോലും മാറ്റിയെന്നും കുമാര്‍ ആരോപിച്ചു. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയെങ്കിലും സുദീപ് അവിടെയുണ്ടായിരുന്നില്ല. ഫിലിം ചേംബര്‍ വഴി പോലും അദ്ദേഹത്തിലേക്കെത്താൻ ശ്രമിച്ചിട്ടുണ്ട്. ഞങ്ങള്‍ ഇക്കാര്യം ഇപ്പോള്‍ സൗത്ത് ഇന്ത്യൻ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. സുദീപ് ആശയവിനിമയം നടത്തിയാല്‍ പ്രശ്നങ്ങള്‍‌ പരിഹരിക്കാന്‍ ഞാന്‍ തയ്യാറാണ്” നിര്‍മാതാവ് പറയുന്നു. താന്‍ പറയുന്നത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടാല്‍ മാപ്പ് പറയാമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസത്തിനകം സുദീപ് പ്രതികരിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നിര്‍മാതാവ് അറിയിച്ചു.

മകളെ ഡോക്‌ടറാക്കണമെന്ന ആഗ്രഹം ഇടുക്കിയിലെ കുടുംബത്തിന് വരുത്തിവച്ച പൊല്ലാപ്പ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പേരിലുള്ള വ്യാജ എം.ബി.ബി.എസ് ഓണ്‍ലൈൻ ക്ലാസില്‍ പെണ്‍കുട്ടി ആറുമാസം പഠിച്ചെന്ന വിവാദസംഭവം പെണ്‍കുട്ടിതന്നെ മെനഞ്ഞ കഥയാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചതായി വ്യാജ ഇ- മെയില്‍ സന്ദേശമയച്ചും ഓണ്‍ലൈൻ ക്ലാസ് നടത്തിയും തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.

മൂന്നാര്‍ പൊലീസിന്റെ അന്വേഷണത്തിലാണ് എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടാത്തതില്‍ വീട്ടുകാര്‍ക്ക് വിഷമം ഉണ്ടാകാതിരിക്കാൻ പെണ്‍കുട്ടി ഇത്തരമൊരു കഥ മെന‌ഞ്ഞതെന്ന് വ്യക്തമായത്.പഠിക്കാൻ മിടുക്കിയായ കുട്ടിയെ ഡോക്ടറാക്കണമെന്നത് നിര്‍ദ്ധനരായ മാതാപിതാക്കളുടെ വലിയ സ്വപ്നമായിരുന്നു. 2021ല്‍ പ്ലസ്ടുവിന് മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു. രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയെങ്കിലും മെഡിസിൻ പ്രവേശനത്തിനുവേണ്ട റാങ്ക് നേടാനായില്ല. ഇക്കാര്യം വീട്ടില്‍ പറഞ്ഞാലുണ്ടാകുന്ന പ്രയാസമോര്‍ത്ത് നീറ്റില്‍ ഉയര്‍ന്ന റാങ്കുണ്ടെന്ന് കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിഷൻ ലഭിച്ചെന്നും അറിയിച്ചു. 25,000 രൂപ ഫീസായി അടയ്ക്കണമെന്നും പറഞ്ഞു.ആദ്യ ഗഡുവായി പതിനായിരം രൂപ ഗൂഗിള്‍ പേ വഴി അടയ്ക്കാൻ മാതാപിതാക്കളില്‍ നിന്ന് വാങ്ങി. സാങ്കേതിക ജ്ഞാനം കുറഞ്ഞ മാതാപിതാക്കളോട് ഈ തുക അടച്ചെന്ന് പറഞ്ഞെങ്കിലും ആര്‍ക്കും പണം കൈമാറിയില്ല. 2022 നവംബറില്‍ ഓണ്‍ലൈൻ ക്ലാസ് ആരംഭിച്ചെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു.

നാലുതവണ മെഡിക്കല്‍ കോളേജില്‍ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ- മെയില്‍ സന്ദേശം ലഭിച്ചെന്നും പറഞ്ഞു.തിരുവനന്തപുരത്തേക്ക് യാത്രയ്ക്കൊരുങ്ങുമ്ബോള്‍ ഇപ്പോള്‍ വരേണ്ടെന്ന് ഇ-മെയില്‍ സന്ദേശം വന്നതായി പെണ്‍കുട്ടി അറിയിക്കും. ഒടുവില്‍ സംശയം തോന്നിയാണ് പെണ്‍കുട്ടിയെയും കൂട്ടി മാതാപിതാക്കള്‍ കോളേജിലെത്തിയത്. പ്രിൻസിപ്പലിനെ കണ്ടപ്പോഴാണ് പ്രവേശനം കിട്ടിയിട്ടില്ലെന്ന് അറിയുന്നത്.

എന്നാല്‍ പെണ്‍കുട്ടി മെനഞ്ഞ കഥയാണെന്ന് അപ്പോഴും മാതാപിതാക്കള്‍ക്ക് മനസിലായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കകം സത്യം ബോദ്ധ്യപ്പെട്ട പൊലീസ് കുട്ടിയെ ഉപദേശിച്ചശേഷം മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. കേസുമെടുത്തില്ല.”സംഭവത്തില്‍ കോളേജിന് യാതൊരു ബന്ധവുമില്ല. കോളേജില്‍ ഇപ്പോള്‍ ഓഫ്‌ലൈൻ ക്ളാസുകളാണുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group