ബെംഗളൂരു: ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ അമുൽ പാലുത്പന്നങ്ങൾ കർണാടകത്തിൽ വിൽക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കി കന്നഡസംഘടനകൾ. കർണാടക രക്ഷണവേദികെയും കർണാടക രാജ്യറെയ്ത്ത സംഘയുമാണ് പ്രതിഷേധവുമായി എത്തിയത്.കർണാടക രക്ഷണവേദികെ പ്രവർത്തകരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ബെംഗളൂരുവിൽ പ്രകടനംനടത്തി.
ഏതാനും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. പ്രതിഷേധക്കാർ പാലുത്പന്നങ്ങൾ റോഡിൽവലിച്ചെറിയുകയും കമ്പനിക്കെതിരേ മുദ്രാവാക്യംവിളിക്കുകയും ചെയ്തു. അമിത് ഷായുടെ കോലവുംകത്തിച്ചു.അമുലിനെയും കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനിയെയും ലയിപ്പിക്കാനുള്ളനീക്കത്തെ എതിർക്കുമെന്ന് കർണാടക രക്ഷണവേദികെ സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ജനപ്പ പറഞ്ഞു.
അമുലിന്റെ കടന്നുവരവ് നന്ദിനിയെ നശിപ്പിക്കുമെന്ന് ഭയക്കുന്നതായും സംസ്ഥാനത്ത് ആവശ്യത്തിന് നന്ദിനി പാലുത്പന്നങ്ങളുള്ളതിനാൽ അമുൽ ഉത്പന്നങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അമുൽ ഉത്പന്നങ്ങൾ വിറ്റാൽ അവനശിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. കർണാടക മിൽക്ക് ഫെഡറേഷൻ ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും ലയനനീക്കത്തിന് കൂട്ടുനിൽക്കുന്നുവെന്നാണ് കന്നഡ രക്ഷണ വേദികെ പ്രവർത്തകരുടെ ആരോപണം.
അമുൽ പാലുത്പന്നങ്ങൾ കർണാടകത്തിൽ വിൽക്കാനുള്ള നീക്കം പിൻവലിച്ചില്ലെങ്കിൽ കോലാർ എം.പി.യുടെ ഓഫീസിലേക്ക് വ്യാഴാഴ്ച കന്നുകാലികളെയുംകൊണ്ട് പ്രതിഷേധ മാർച്ച് നടത്തുമെന്ന് കർണാടക രാജ്യറെയ്ത്ത സംഘ അറിയിച്ചു. കന്നഡിഗരുടെ സ്വത്തായ നന്ദിനിയുടെ നിലനിൽപ്പിനു വേണ്ടിയാണ് പോരാടുന്നതെന്നും റെയ്ത്ത സംഘ നേതാവ് യലുവല്ലി പ്രഭാകർ പറഞ്ഞു. അമുൽ പാലും തൈരും ഉടൻ ബെംഗളൂരുകാരുടെ വീട്ടുപടിക്കലെത്തുമെന്ന് ഗുജറാത്ത് മിൽക്ക് ഫെഡറേഷൻ ട്വിറ്റർ വഴി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് നന്ദിനി പാലുത്പന്നങ്ങളെ തകർക്കാനാണെന്നാണ് ആരോപണം.
ട്രെയിനിൽ ഈ വസ്തുക്കള്‍ കൈയില്‍ കരുതിയാല്‍ പിഴയും തടവും
ട്രെയിനിന് തീയിട്ട കേസില്‍ പ്രതി ഷാരൂഖ് സെയ്ഫി ട്രെയിനില്‍ വന്നത് രണ്ട് കുപ്പി പെട്രോളുമായിട്ടായിരുന്നു. പെട്രോള്‍ പോലുള്ളവ ട്രെയിനില്‍ നിരോധിതമാണെന്ന് തീവണ്ടിയിലുണ്ടായിരുന്ന പല യാത്രക്കാര്‍ക്കും അപ്പോള്‍ അറിയില്ലായിരുന്നു. സ്വകാര്യ ആവശ്യത്തിനായി പെട്രോള്‍ കൊണ്ടുപോവുകയാണെന്നാണ് ഷാരൂഖിനെ ആദ്യം കണ്ടപ്പോള്‍ യാത്രക്കാര്‍ വിചാരിച്ചത്. എന്നാല്‍ വളരെ പെട്ടെന്ന് ഷാരൂഖ് ഈ പെട്രോള്‍ കുപ്പി തുറന്ന് ട്രെയിനില്‍ തീയിടുകയായിരുന്നു.
പെട്രോള്‍ മാത്രമല്ല ട്രെയിന്‍ യാത്രയില്‍ കൈയില്‍ കരുതാന്‍ പാടില്ലാത്ത നിരവധി വസ്തുക്കളുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കള്‍ ട്രെയിന്‍ യാത്രയ്ക്കിടെ നിരോധിച്ചിട്ടുണ്ട്. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങള്‍, പടക്കം പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍, മണ്ണെണ്ണ എന്നിവയൊന്നും യാത്രക്കിടെ കൈയില്‍ കരുതരുത്. കാലിയായ ഗ്യാസ് സിലിണ്ടറും യാത്രയില്‍ നിരോധിച്ചിട്ടുണ്ട്.
അതേസമയം സുഖമില്ലാത്ത രോഗികള്‍ക്കൊപ്പം ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകാം. ചത്ത കോഴി, താറാവ് പോലുള്ള വസ്തുക്കള്‍, ആസിഡ്, ദ്രവിപ്പിക്കുന്ന വസ്തുക്കള്‍ എന്നിവയെല്ലാം നിരോധിച്ചവയാണ്. റെയില്‍വേയുടെ നിരോധിത വസ്തുക്കളുടെ പട്ടികയിലുള്ള വസ്തുക്കള്‍ ട്രെയിനില്‍ കരുതുന്ന യാത്രക്കാരന് റെയില്‍വേ ആക്‌ട് സെക്ഷന്‍ 164 പ്രകാരം ആയിരം രൂപ വരെ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിച്ചേക്കാം.