Home Featured കര്‍ണാടകയിലെ മദ്റസകളില്‍ കന്നട നിര്‍ബന്ധമാക്കും

കര്‍ണാടകയിലെ മദ്റസകളില്‍ കന്നട നിര്‍ബന്ധമാക്കും

കര്‍ണാടകയിലെ മദ്റസകളില്‍ കന്നട പഠിപ്പിക്കണമെന്ന നിര്‍ദേശവുമായി ന്യൂനപക്ഷ ക്ഷേമ- വഖഫ് മന്ത്രി ബി.ഇസഡ്.സമീര്‍ അഹമ്മദ് ഖാൻ. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.മദ്റസകളില്‍ വൈവിധ്യമുള്ള പാഠ്യപദ്ധതി ഉള്‍പ്പെടുത്തണം.

കുട്ടികളുടെ ഭാഷാപരമായ കഴിവുയര്‍ത്താൻ കന്നട നിര്‍ബന്ധമായും പഠിപ്പിക്കണം. ഇംഗ്ലീഷ്, ശാസ്ത്രം, കണക്ക് എന്നിവയും ഉള്‍പ്പെടുത്തണം. ഭാവിയിലെ അവസരങ്ങളില്‍ കൂടുതല്‍ സാധ്യതകള്‍ക്കായി ഇത്തരം സമഗ്ര വിദ്യാഭ്യാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കര്‍ണാടകയില്‍ 1265 മദ്റസകളാണ് വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നത്.

സുപ്രീം കോടതിയുടെ വെബ്‌സൈറ്റിനും വ്യാജൻ; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന നിലയില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രി.ഈ വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി പൊതു നോട്ടീസ് ഇറക്കി. വ്യാജ വെബ്സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ (ടെക്നോളജി) ഹര്‍ഗുര്‍വരിന്ദ് സിങ് ജഗ്ഗി പോലീസിന് പരാതി നല്‍കി.http://cbins/scigv.com, https://cbins.scigv.com/offence. എന്നിവയാണ് വ്യാജ വെബ്സൈറ്റുകളുടെ യു.ആര്‍.എല്‍. വ്യാജ വെബ്സൈറ്റ് ജനങ്ങളില്‍നിന്ന് സ്വകാര്യ, രഹസ്യ വിവരങ്ങള്‍ ആരായുകയാണെന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി.

ആരും സ്വകാര്യ, രഹസ്യ വിവരങ്ങള്‍ കൈമാറരുത്. നല്‍കുന്ന വിവരങ്ങള്‍ ചോര്‍ത്താൻ ഉപയോഗിച്ചേക്കാമെന്നും രജിസ്ട്രി മുന്നറിയിപ്പ് നല്‍കി. www.sci.gov.in ആണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റ്. ഇതിന്റെ ആധികാരികത ഉറപ്പ് വരുത്താതെ ലിങ്കുകളില്‍ ക്ലിക് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്. സുപ്രീം കോടതി രജിസ്ട്രി ആരുടെയും വ്യക്തി വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ സാമ്ബത്തിക വിവരങ്ങളോ ചോദിക്കാറില്ലെന്നും രജിസ്ട്രി വ്യക്തമാക്കി.

വ്യാജ വെബൈറ്റിന്റെ വഞ്ചനയ്ക്ക് ഇര ആയിട്ടുണ്ടെങ്കില്‍ ഉടൻ തന്നെ എല്ലാ ഓണ്‍ലൈൻ അക്കൗണ്ടുകളുടേയും പാസ്വേഡുകള്‍ മാറ്റാൻ രജിസ്ട്രി നിര്‍ദേശിച്ചു. ഇതിനുപുറമെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group